0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 1.1K

വര്‍ക്കിയും തോമാച്ചനും ആയിരുന്നു ആ വണ്ടിയില്‍. അഞ്ചുമണി ആകാറായപ്പോള്‍ വിളി വന്നു അവര്‍ അടിവാരം കഴിഞ്ഞു എന്ന്. പൊതുവേ ആ വഴി വണ്ടികള്‍ അധികം പോകാറില്ല. സന്ധ്യയായാല്‍ പ്രത്യേകിച്ചും .

അല്പം കഴിഞ്ഞതും അവരുടെ വണ്ടിയെത്തി. റോഡില്‍ ഒരാള്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നു. അര്‍ജുനനും ജീവനും ജയേഷും ഇറങ്ങി. അര്‍ജുനന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്ന് അയാളെ എടുക്കാനായി കുനിഞ്ഞതും അവന്‍റെ മുതുക് തുളച്ച് ഇരുതല വാള്‍ പുറത്തേയ്ക്ക് വന്നു. അര്‍ജുനന്‍ ചതി മനസിലാക്കി. ശ്രീധരനായിരുന്നു അത് . ശ്രീധരന്‍ വാള്‍ വലിച്ചൂരി വീണ്ടും കുത്താന്‍ ശ്രമിക്കും മുന്‍പ് അര്‍ജുനന്‍ അവനെ ചവിട്ടി തെറിപ്പിച്ചു. അവന്‍ പുറകിലേയ്ക്ക് തെറിച്ചു വീണു. ഒരു ഞെട്ടലോടെ ജീവനും ജയേഷും നിസഹായരായി നിന്നു. ജീവന്‍ ബാഗില്‍ നിന്നും തന്‍റെ തോക്കെടുത്ത് ശ്രീധരന് നേരെ ചൂണ്ടുമ്പോഴെയ്ക്കും അവന്‍റെ തലക്ക് പിന്നില്‍ ഇരുമ്പുവടികൊണ്ട്‌ ജേക്കബ് ആഞ്ഞടിച്ചു. അടികൊണ്ടതും ജീവന്‍ താഴെ വീണു. അവന്‍റെ തല തകര്‍ന്ന്‍ ചോര തെറിച്ചു. ജേക്കബ് അവന്‍റെ തോക്കെടുത്ത് ജയേഷിനു നേരെ ചുണ്ടി. അനങ്ങി പോകരുത് കൊന്നുകളയും ഞാന്‍. ഈ സമയം അര്‍ജുനന്‍ കുത്തിയ ഭാഗം പൊത്തിപിടിച്ച് ചോദിച്ചു.

ആരാട നായെ നീ. ചതിച്ചു വീഴ്ത്തുന്നോ ?

അപ്പോള്‍ വര്‍ക്കിച്ചനും തോമാച്ചനും മറവില്‍ കിടക്കുന്ന കാറില്‍ നിന്നും ഇറങ്ങി അങ്ങോട്ടേയ്ക്ക് ചെന്നു. എടാ നായിന്‍റെ മക്കളെ നിങ്ങളായിരുന്നോ....?

ഞങ്ങള്‍ തന്നെ കുറെ നാളായില്ലേ അര്‍ജുനാ കണക്കുകള്‍ അങ്ങോട്ട്‌ തീര്‍ക്കാം എന്ന് വെച്ചു. നിന്നെ മാത്രമല്ല ഇവന്മാരെയും പിന്നെ നിന്‍റെ പിള്ള സാറിനെയും തീര്‍ക്കാന്‍ തന്നെയാ പരിപാടി. ഇവിടെ നിന്നും നേരെ അങ്ങോട്ട്‌

💬 Comments

View all comments