Chapter Title : ആദിപത്യം - 1
പിന്നെ അവറ്റകള്‍ നമ്മുക്ക് സ്വന്തം. പിന്നെ ഈ നാടാണ് നമ്മുക്ക് സ്വര്‍ഗം.
അപ്പോള്‍ ശ്രീധര നീ പറഞ്ഞപോലെ കാര്യങ്ങള്‍ നീക്കിക്കോ ബാക്കി കാര്യങ്ങള്‍ ഞങ്ങളും ഏറ്റു. എല്ലാം ഒന്ന് പ്ലാന്‍ ചെയ്തിട്ട്.
നമ്മുക്ക് നാളെ രാത്രി ഇവിടെ കൂടാം. ഓക്കേ.
അവര്‍ പലരും പല വഴിക്കും പിരിഞ്ഞു,
പിറ്റേന്ന് രാവിലെ ആയപ്പോള്‍ തോമാച്ചന് ഒരു കാള്‍ വന്നു. അടിവാരത്ത് പിള്ളയുടെ ഇളയമകന് ജയേഷിനെ കണ്ടെന്ന് പറഞ്ഞ്. കൂടെ മറ്റൊരാളും ഒരു പെണ്‍ക്കുട്ടിയും ഉണ്ട് എന്ന്. ഓക്കേ നീ വെച്ചോ വേറെ വിവരം കിട്ടിയാല്‍ പറയ്.എന്ന് പറഞ്ഞു തോമാച്ചന്‍ ഫോണ്‍ വെച്ച്. ഡ്രസ്സ് മാറി പുറത്തേയ്ക്ക് ഇറങ്ങി.
ജയേഷ് ഇന്നലെ അച്ഛനെ വിളിച്ചു ശ്രുതിയെ പറ്റി പറഞ്ഞിരുന്നു. കേട്ടപ്പോള്‍ പിള്ള അവരെയും കൂട്ടി വീട്ടില്‍ വരാന്‍ പറഞ്ഞു. സദാനന്ദനും മകളും അവന്‍റെ കൂടെ തിരിച്ചു. അടിവാരത്ത് വെച്ച് കാര്യസ്ഥന്‍ കേശവേട്ടനെ കണ്ടപ്പോള്‍ നിര്‍ത്തിയതാണ് അവന്‍. അവരുടെ സംസാരത്തില്‍ നിന്നും മനസിലാക്കിയ തോമാച്ചന്‍റെ ചാരന്‍ വീണ്ടും വിളിച്ചു.
സാറേ ആ പെണ്‍കുട്ടി അവന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയാണ്.മറ്റേ ആള്‍ ആ കുട്ടിയുടെ അച്ഛനും . ഓക്കേ ഡാ.
താങ്ക്സ്. നിന്നെ ഞാന്‍ കണ്ടോളാം. എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്ത് നേരെ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു. ഇനി നമ്മള്‍ ഇവന് വേണ്ടി കാത്തിരിയ്ക്കേണ്ട ആവശ്യം ഇല്ല. നമുക്ക് അനുഭവിക്കാന്‍ അവന്‍റെ പെണ്ണിനേയും തന്ന് സ്വയം മരണം തേടി വന്നു. അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു.
ഈ സമയം പിള്ളയുടെ വീട്ടില്‍ രണ്ടാമത്തെ മരുമകള്‍ ആകാന്‍ പോകുന്ന കുട്ടിയേയും മകനെയും അവളുടെ അച്ഛനെയും സ്വീകരിക്കാന്‍ നിലവിളക്കും താലവുമായി പിള്ളയുടെ കുടുംബം ഒരുങ്ങി നിന്നു.
അവര്‍ വന്നെത്തിയതും അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാത്തത് പോലെ ആയിരുന്നു സ്വീകരണം. അവരെ അകത്തു കയറ്റി എല്ലാവരും അകത്തേയ്ക്ക് പോയി.
അപ്പോള്‍ അര്‍ജുനന്‍ പറഞ്ഞു സാറേ ഞാന്‍ ഒന്ന് വീട്ടില്‍ പോയിട്ട് വരം അവളെയും മക്കളെയും ഒന്ന് കാണണം.
നീ പോയിട്ട് വാ ജീവന്‍ വിളിച്ചിരുന്നു ലീവ് പെട്ടെന്ന് ശരിയായി.
നാളെ വരും എന്നാ
💬 Comments
View all comments