0%

Chapter Title : ആദിപത്യം - 1

Author : kkstories Read All Parts 394

പറഞ്ഞത്.

നാളെ ഉച്ചക്കല്ലേ പോകേണ്ടത്. നീ ഭക്ഷണം കഴിച്ചിട്ട് പോ ... അരുന്ധതി പറഞ്ഞു. ഇല്ല ചേച്ചി ഞാന്‍ വീട്ടില്‍ നിന്നും കഴിക്കാം. ഇന്നത്തെ അത്താഴം വീട്ടില്‍ നിന്നാകാം. എങ്കില്‍ നീ പോയിട്ട് വാ പിള്ള പറഞ്ഞു.

അവന്‍ വണ്ടിയെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു. ഈ സമയം ശ്രുതിയെ പരിചയപെട്ട്‌ വിശേഷങ്ങള്‍ പറയുകയായിരുന്നു. ദീപ്തിയും ദീപികയും ഗീതുവും. ജയേഷ് പതുക്കെ അവിടെ ചെന്നു. എന്താ മക്കളെ അവളെ പേടിപ്പിക്കുകയാണോ ? അവന്‍ തമാശയില്‍ ചോദിച്ചു.

ഇവളെ കാണാന്‍ പാത്തും പതുങ്ങിയും വന്നിരിക്കുകയാണ് ഇവന്‍ , ഗീതു പറഞ്ഞു.

നാളെ ചേട്ടന്‍ വരുമ്പോളും ഇതുപോലെയൊക്കെ പറയണം ചേടത്തി.

പോടാ അവിടുന്ന്.

ചേട്ടന്‍ ഈ കുട്ടിയെ ദിവസവും കാണുന്നതല്ലേ , അതുപോലാണോ ജീവന്‍ ചേട്ടനും ഗീതുചേച്ചിയും കല്യാണത്തിന്‍റെ അന്ന് പോയതല്ലേ ചേട്ടന്‍ .

ഞാനൊരു തമാശ പറഞ്ഞതല്ലേ.

അങ്ങനെ ഓരോ തമാശയും പറഞ്ഞു അവര്‍ അവിടെ ഇരുന്നു.

ഈ സമയം അര്‍ജുനന്‍ തന്‍റെ വീട്ടില്‍ എത്തി അവനെ കണ്ട് രേണുകയും മക്കളും ഓടി വന്നു. അര്‍ജുനന്‍ എന്നും വീട്ടില്‍ പോകാറില്ല. ഇടയ്ക്ക് മാത്രം പോയി വരും. അവന്‍ രേണുകയെ നോക്കി അവളുടെ മുഖം വാടിയിരിക്കുന്നു. എന്തുപറ്റി ? അവന്‍ ചോദിച്ചു. ഏയ്‌ ഒന്നുമില്ല അവള്‍ പറഞ്ഞു. അല്ല അച്ഛാ അമ്മ ഒരു സ്വപ്നം കണ്ടു അതാ.

അതാണോ.... കാര്യം ? അവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

എന്ത് സ്വപ്നമാ നീ കണ്ടത്.

അവന്‍ തിരക്കി. എന്തോ വലിയൊരു അപകട സൂചന എന്നാല്‍ ഒന്നും വ്യക്തമായില്ല. സാരമില്ല ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. അവന്‍ അവളെ സമാധാനിപ്പിച്ചു. നീ വാ എനിക്ക് വിശക്കുന്നു. ഇന്ന് നമ്മുക്ക് എല്ലാവര്ക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. അവന്‍ രേണുകയെ പിടിച്ചിരുത്തി അവള്‍ക്കും മക്കള്‍ക്കും ആഹാരം വിളമ്പി. ഭക്ഷണം കഴിച്ചു കിടക്കുമ്പോള്‍ രേണുക അവന്‍റെ മാറില്‍ തല ചേര്‍ത്ത് കിടന്നു.

പിറ്റേന്ന് നേരം വെളുത്ത് അര്‍ജുനന്‍ വണ്ടിയൊന്നു കഴുകി കുളിക്കുവനായി പുഴയില്‍ പോയി.രേണുകയും മക്കളും വീട്ടുജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു. കുളി കഴിഞ്ഞെത്തിയ അര്‍ജുനന്‍ പ്രാതല്‍ കഴിച്ചു, പോകാന്‍ ഇറങ്ങി. അയാള്‍ പതിവുപോലെ തന്‍റെ മക്കള്‍ക്കും

💬 Comments

View all comments