Chapter Title : ആദിപത്യം - 1
ഭാര്യയ്ക്കും ഓരോ മുത്തം കൊടുത്ത് പുറപ്പെട്ടു. രേണുകയുടെ ഉള്ളില്‍ അപോഴും ഭയം ഉണ്ടായിരുന്നു. അര്‍ജുനന്‍ എത്തിയതും ജയേഷ് വന്നു വണ്ടിയില്‍ കയറി. ചേട്ടന്‍ വിളിച്ചിരുന്നു. ഫ്ലൈറ്റ് നേരത്തെ ആണെന്ന്. അവര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു. മൂന്നുമണി ആയപ്പോള്‍ ജീവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി. വന്നയുടനെ ജയേഷിനെയും അര്‍ജുനനേയും കെട്ടിപിടിച്ചു. നിങ്ങളാകെ മാറിപോയല്ലോ അവന്‍ ചോദിച്ചു. ഒരു വര്‍ഷം കഴിഞ്ഞു കാണുന്നത് കൊണ്ട് തോന്നുന്നതാ അര്‍ജുനന്‍ പറഞ്ഞു. മോന്‍ കേറ് വീട്ടില്‍ ചെന്നിട്ടാകാം ബാക്കി.
അതെ അവിടെ ഒരാള്‍ കാണാനായി മുട്ടിനില്‍ക്കാ ജയേഷ് കൂട്ടിച്ചേര്‍ത്തു, ജീവനും അങ്ങനെ ആയിരുന്നു. കല്യാണതിരക്കില്‍ അവളെ ശരിക്കൊന്നു കാണാന്‍ പോലും കിട്ടിയില്ലാ അവന്.അവര്‍ വണ്ടിയില്‍ കയറി വീട്ടിലേയ്ക്ക് തിരിച്ചു, ഈ സമയം ഹൈറേഞ്ചില്‍ വണ്ടി സൈഡാക്കി കാത്തു നില്‍ക്കുകയായിരുന്നു അവര്‍. വര്‍ക്കിയും തോമാച്ചനും ആയിരുന്നു ആ വണ്ടിയില്‍. അഞ്ചുമണി ആകാറായപ്പോള്‍ വിളി വന്നു അവര്‍ അടിവാരം കഴിഞ്ഞു എന്ന്. പൊതുവേ ആ വഴി വണ്ടികള്‍ അധികം പോകാറില്ല. സന്ധ്യയായാല്‍ പ്രത്യേകിച്ചും .
അല്പം കഴിഞ്ഞതും അവരുടെ വണ്ടിയെത്തി. റോഡില്‍ ഒരാള്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നു. അര്‍ജുനനും ജീവനും ജയേഷും ഇറങ്ങി. അര്‍ജുനന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്ന് അയാളെ എടുക്കാനായി കുനിഞ്ഞതും അവന്‍റെ മുതുക് തുളച്ച് ഇരുതല വാള്‍ പുറത്തേയ്ക്ക് വന്നു. അര്‍ജുനന്‍ ചതി മനസിലാക്കി. ശ്രീധരനായിരുന്നു അത് . ശ്രീധരന്‍ വാള്‍ വലിച്ചൂരി വീണ്ടും കുത്താന്‍ ശ്രമിക്കും മുന്‍പ് അര്‍ജുനന്‍ അവനെ ചവിട്ടി തെറിപ്പിച്ചു. അവന്‍ പുറകിലേയ്ക്ക് തെറിച്ചു വീണു. ഒരു ഞെട്ടലോടെ ജീവനും ജയേഷും നിസഹായരായി നിന്നു. ജീവന്‍ ബാഗില്‍ നിന്നും തന്‍റെ തോക്കെടുത്ത് ശ്രീധരന് നേരെ ചൂണ്ടുമ്പോഴെയ്ക്കും അവന്‍റെ തലക്ക് പിന്നില്‍ ഇരുമ്പുവടികൊണ്ട് ജേക്കബ് ആഞ്ഞടിച്ചു. അടികൊണ്ടതും ജീവന്‍ താഴെ വീണു. അവന്‍റെ തല തകര്‍ന്ന്‍ ചോര തെറിച്ചു. ജേക്കബ് അവന്‍റെ തോക്കെടുത്ത് ജയേഷിനു നേരെ ചുണ്ടി. അനങ്ങി പോകരുത് കൊന്നുകളയും ഞാന്‍. ഈ സമയം അര്‍ജുനന്‍ കുത്തിയ ഭാഗം പൊത്തിപിടിച്ച് ചോദിച്ചു.
ആരാട നായെ നീ. ചതിച്ചു വീഴ്ത്തുന്നോ ?
അപ്പോള്‍ വര്‍ക്കിച്ചനും തോമാച്ചനും മറവില്‍ കിടക്കുന്ന കാറില്‍ നിന്നും ഇറങ്ങി
💬 Comments
View all comments