0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 9.6K

വശത്തുള്ള വാതിൽ വഴി മുറ്റത്തേയ്ക് ഇറങ്ങി.

ഒന്ന് പുകച്ചാലോ! അല്ലെങ്കിൽ വേണ്ട തള്ളയ്ക് ഒടുക്കത്തെ മൂക്കാണ്... മുറുക്കം, അതാ നല്ലതു... മാവിലേയ്ക് പടർന് കയറിയ കൊടിയിൽ നിന്ന് ഒരു വെറ്റില പറിച്ചു ഞ്ഞെടുപ്പും കളഞ്ഞു വാൽ എടുത്തു ഉച്ചിയ്ക് വെച്ച് ഞാൻ ഉമ്മറക്കോലായിലേക്കു നീങ്ങി..

"ഹോ സമാധാനം, വല്യപ്പന്റെ വെറ്റില ചെല്ലം ചുവര് അലമാരയിൽ തന്നെയുണ്ട്.. അതിൽ ഇനി അടയ്ക്കയും ചുണ്ണാമ്പും ഒക്കെ ഉണ്ടാവോ എന്തോ.."

തുറന്നു നോക്കിയപ്പോൾ എല്ലാമുണ്ട്.. വല്യമ്മ തള്ളയെ കൊണ്ട് ഇങ്ങനെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലൊന്നും വിചാരിച്ചു ഞാൻ വെറ്റിലയുടെ ഞരമ്പ് തെളിയിച്ചു തുടങ്ങി.

കണ്ണൊന്നു പാളിയപ്പോ അതാ പടിപ്പുര കടന്നു കയറി വരുന്നു ശേഖരന്കുട്ടി.

"ദുരിതം! ഇനി കള്ളുകുപ്പി കിട്ടാതെ പോവില്ല"

പണ്ട് ഒരിക്കൽ സ്‌കൂൾ അടച്ച അവധിക്കു പാടത്തു ഫുടബോൾ കളി തുടങ്ങിയപ്പോ ഒരു ദിവസം അവനെ ചന്ദ്രൻ മാമന്റെ മോൻ അപ്പു ഫൗൾ ചെയ്തു. അവനോടു ക്ഷമ പറയാൻ പറഞ്ഞപ്പോൾ, "കണ്ണിൽ കണ്ട താണ ജാതിക്കോരോട് മാപ്പു പറയാൻ എന്നെ കിട്ടില്ല" എന്നായിരുന്നു അവന്റെ മറുപടി.

"താണ ജാതിക്കാർക്ക് മേല് നോവില്ലെടാ” എന്ന് ചോദിച്ചു ഞാൻ അപ്പുന്റെ കരണത്തു ഒന്ന് കൊടുത്തു"

അപ്പോളേക്കും താണ ജാതിക്കാര് പിള്ളാരെല്ലാം കൂടെ ഓടി വന്നു അങ്ങ് പൊക്കി എടുത്തു.. "കൊച്ചമ്പ്രാൻ കീ ജയ് "

അന്ന് തുടങ്ങിയതാണ് അവനു എന്നോടുള്ള ഒരു ഒടുങ്ങാത്ത സ്നേഹം.

പത്തു പാസ്സായെങ്കിലും പ്രീ ഡിഗ്രിയ്ക് പോവുന്നില്ല എന്ന് അവൻ പറഞ്ഞു. പഠിപ്പിന്റെ കാശ് വീട്ടീന്ന് കൊടുക്കാം, ഞാൻ ടൂഷൻ എടുക്കാം എന്നൊന്നും പറഞ്ഞിട്ട് അവൻ അനുസരിച്ചില്ല.

💬 Comments

View all comments