Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
തുറന്നു കിടന്നത് എങ്ങനെ? ഇനി അതല്ല എങ്കില്‍ ഞാന്‍ താഴത്തെ നിലയില്‍ എത്തിയപ്പോഴേക്കും ഇവിടെ നിന്നിരുന്ന കള്ളന്മാര്‍ അടുക്കള വാതില്‍ വഴി ഉള്ളില്‍ കയറിയതാവില്ലേ? അങ്ങനെ എങ്കില്‍ പുറത്തെയ്ക് ഇറങ്ങിയതല്ലേ ഏറ്റവും വലിയ മണ്ടത്തരം ആയി പോയത്! – ഞാന്‍ ഞെട്ടിത്തിരിഞ്ഞു
വീടിനുള്ളില്‍ അവരുണ്ടാവും എന്നോര്ത്ത്ി എല്ലാ ശക്തിയും സംഭരിച്ചു ഞാന്‍ ഓടാന്‍ തുടങ്ങി
പടിക്കെട്ട് കയറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും വീണ്ടും സ്ത്രീയുടെ ചിരി! മഴപ്പെയ്തു കാരണം , പെയ്ത വെള്ളത്തിലേക്ക് തന്നെ വീണ്ടും വെള്ള തുള്ളികള്‍ പതിക്കുമ്പോള്‍ ഉള്ള ചിലമ്പല്‍, മുന്പ്ള മുറിയില്‍ വെച്ചു സ്ത്രീയുടെ ചിരി ആയി പറ്റിച്ച ശബ്ദം, അതിനിയും എന്നെ മണ്ടനാക്കാന്‍ അനുവദിച്ചു കൂടാ
ഞാന്‍ പടിക്കെട്ട് ആഞ്ഞു കയറി
മുറ്റത്തേക്ക് കാലെടുത്തു വെച്ചതും പിന്നില്‍ നിന്നും ഒരു സ്ത്രീശബ്ദം : “ഏയ് , പോവാണോ ?”
എന്റെ കവിളുകളും കഴുത്തും മുഴുവന്‍ ഒരു പെരുപ്പ് അനുഭവപ്പെട്ടു – രോമാഞ്ചം പോലെ – കേട്ടത് ഒരു സ്ത്രീയുടെ ശബ്ദം തന്നെ! തൊട്ടുപിന്നാലെ ഒരു മിന്നലും ഇടിയും എട്ടു ദിക്കുകളും നടുക്കി കൊണ്ട് ഉണ്ടായി
“എന്താ ഭയപ്പെട്ടു പോയോ? തിരിഞ്ഞു നോക്കുന്നില്ലേ ആരാണെന്ന്?” വീണ്ടും സ്ത്രീശബ്ദം
ഭയം എന്നെ തീണ്ടാറില്ല എന്ന് ഡീക്ക് അടിക്കാറുള്ള എന്നെ അകാരണമായ ഒരു ഭയം വളഞ്ഞു
എന്നിട്ടും സകല ധൈര്യവും എടുത്തു ഞാന്‍ തിരിഞ്ഞു നോക്കി
പാല ചുവട്ടില്‍ തറയുടെ മുന്പിുല്‍ ഒരു സ്ത്രീ രൂപം എന്റെ നേരെ നില്കുന്നു
വീണ്ടുമൊരു മിന്നല്‍ അടിച്ചപോള്‍ ഞാന്‍ ആ സ്ത്രീയെ ഒന്നുകൂടെ വ്യക്തമായി കണ്ടു – ആജ്ഞ
💬 Comments
View all comments