Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
എന്നു പൊട്ടിച്ചിരിച്ചു കൊണ്ട് ഇടയ്ക് കയറി പറഞ്ഞിട്ട് എന്റെ അരയിലെ പിടി വിട്ടിട്ട് ചേച്ചി തിരിഞ്ഞു നടന്നു
ചേച്ചി പിടി വിട്ടപ്പോൾ ഞാൻ കൂട്ടിപ്പിടിച്ചില്ലായിരുന്നു എങ്കിൽ എന്റെ മുണ്ട് അന്നേരം അഴിഞ്ഞു താഴെ വീഴുമായിരുന്നു
നിമിഷ നേരം കൊണ്ട് ചേച്ചിയുടെ ഭാവം വീണ്ടും മാറിയത് എന്നെ ഒന്നുകൂടെ കുഴക്കി
ഞാൻ പാതിരയ്ക്കു പുറത്ത് എന്തോ തെമ്മാടിത്തരം കാണിക്കാൻ പോയതാണെന്ന് തെറ്റിദ്ധരിച്ചതാണ് എങ്കിൽ ചേച്ചിയുടെ ദേഷ്യം പെട്ടെന്ന് എങ്ങനെ മാഞ്ഞു? പൂണുനൂലിന്റെ കാര്യം വീണ്ടും ചോദിച്ചതുകൂടി ഇല്ല
ഇനി തെറ്റിദ്ധാരണ മാറിയെങ്കിൽ നടന്നത് എന്താണെന്ന് കേൾക്കാൻ കൂട്ടാക്കാഞ്ഞത് എന്തായിരിക്കും? അടുക്കളയിൽ വച്ചു എന്റെ കാൽപെരുമാറ്റം കേട്ടിട്ടും അനങ്ങാതെ നിന്നയാൾ കുളപ്പുരയിൽ വന്നു തട്ടിക്കയറുന്നു എന്നിട്ട് പൊടുന്നനെ ഇടയ്ക് വെച്ചു ശാന്തമായി എല്ലാം ചിരിച്ചു തള്ളുന്നു
നിമിഷ നേരം കൊണ്ട് ഇങ്ങനെയൊക്കെ സ്വഭാവത്തിൽ മാറ്റം വരിക എന്നൊക്കെ പറഞ്ഞാൽ അതു ശെരിക്കും പേഴ്സണാലിറ്റി ഡിസോഡർ തന്നെയാവില്ലേ? നിന്ന നിൽപ്പിൽ ചോദ്യങ്ങളുടെ ഗംഗാപ്രവാഹം തലയിൽ തുടങ്ങി
തലേന്ന് രാത്രിയിലെ അനുഭവവും ഇപ്പോൾ ഉണ്ടായ അനുഭവവും എല്ലാം കൂടെ ചേർത്തു വെക്കുമ്പോൾ പെട്ടെന്ന് എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നത് പോലെ
ഇതൊരു സ്വപ്നമായിരിക്കുമോ? ഇനി അതല്ല എങ്കിൽ ഇതൊക്കെ എന്താണ്! ഇനിയും ആലോചിച്ചാൽ ഭ്രാന്ത് പിടിക്കും
ഉത്തരം അറിയാൻ സാധ്യത ഉള്ള ഒരാൾ അടുത്തു തന്നെയുണ്ടല്ലോ
മൂപ്പൻ
ഇന്ന് വൈകിട്ട് മൂപ്പന്റെ കുടിയിൽ പോയി എല്ലാത്തിന്റെയും വിശദീകരണം തേടണം
കൂടാതെ സൈക്കോളജി ഡിപ്പാർട്ടുമെന്റിലെ ജോർജ് സാറിനോടും അധികം വെളിപ്പെടുത്താതെ ഒന്ന് ചർച്ച ചെയ്യണം - മനസിലുറപ്പിച്ചു കൊണ്ട് ഞാൻ അകത്തളത്തിൽ കയറി തിണ്ണയിലൂടെ നടന്നു
💬 Comments
View all comments