Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
കാര്യമുണ്ട്”
ശേഖരന്റെ ചിരിച്ചു കൊണ്ടുള്ള വർത്തമാനം കേട്ടപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് താരയെ പറ്റി ഒരു കൗതുകം ഉളവായി. കഥകളിലെ താര അല്ല യഥാർത്ഥ താര എങ്കിൽ താര ശെരിക്കും ആരാണ്? എന്തിനാണ് അവളെ ഇത്രത്തോളം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നത്? എന്റെ മനസ്സിൽ ചോദ്യശരങ്ങൾ ഉയർന്നു.
“അവളെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളത് ഒന്നും നീ പറയുന്നത് വേറൊന്നും. എനിക്കൊന്നും മനസ്സിലാവുന്നില്ല” ഞാൻ കല്ലിൽ നിന്നും എഴുനേറ്റു മൂട്ടിലെ പൊടി തട്ടി കൊണ്ട് പറഞ്ഞു.
“പറഞ്ഞു വരുമ്പോൾ…” ശേഖരൻ അത്രയും പറഞ്ഞു കൊണ്ട് എഴുനേറ്റു. ശബ്ദത്തിൽ എഴുനേൽക്കുന്നതിന്റെ പ്രയാസം നിഴലിച്ചു. “എനിക്കും കാര്യമായിട്ട് ഒന്നും അറിയില്ല. താരയെ പറ്റി ആളുകൾ പറയുന്നത് കേട്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും മറ്റു ചില കാരണങ്ങൾ കൊണ്ട് ആളുകൾ അവളെ വേട്ടയാടുന്നതാണെന്നും എന്നോട് ഒരിക്കൽ മൂപ്പൻ പറഞ്ഞത് ഞാനിപ്പോ അതുപോലെ പറഞ്ഞെന്നെ ഒള്ളു.. അത് തന്നെയല്ല..” ഒന്ന് നിർത്തിയിട്ട് അവൻ തുടർന്നു
“ഇപ്പോ അസ്തമയം ആകാറാവുന്നതല്ലേ ഒള്ളു. തമ്പ്രാൻ എന്റെ കൂടെ വാ… ഒരു കാര്യമുണ്ട്”
ശേഖരൻ എന്റെ കയ്യിൽ പിടിച്ചു ചെറുതായി വലിച്ചിട്ടു നടക്കാൻ ആഞ്ഞു. ഞാൻ അവന്റെ കൈ വിടുവിച്ചിട്ട് ചോദിച്ചു “എങ്ങോട്ട് വരാൻ? എന്ത് കാര്യത്തിന്?”
ഞാൻ കൈ വിടുവിച്ചിട്ട് കൂടെ ചെല്ലാതെ നിന്നതിൽ അവനു ഇത്തിരി പരിഭവം ഉണ്ടെന്ന് അവന്റെ മുഖഭാവത്തിൽ ഉണ്ടായിരുന്നു. അവൻ തിരിഞ്ഞു നിന്ന് എന്നോടായിട്ട് പറഞ്ഞു “തമ്പ്രാന് ഇത്തിരി സന്തോഷം ഒക്കെ ഉണ്ടാവുന്ന കാര്യത്തിന് തന്നെയാ വിളിച്ചത്. ഞാനിന്നു വരെ കുഴപ്പത്തിൽ ഒന്നും കൊണ്ട് ചാടിച്ചിട്ടില്ലല്ലോ. മനസ്സുണ്ടെങ്കിൽ കൂടെ വാ”
അവനെ പിണക്കാൻ മനസ്സ്
💬 Comments
View all comments