Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
എന്നെ കടന്ന് പോയി. ഞാൻ പതിയെ ജപം അവസാനിപ്പിച്ചു. രാത്രി പുറത്തു ചാടാനുള്ള പദ്ധതി മനസ്സിലിട്ടു പെരുക്കി പെരുക്കി കഞ്ഞിയും കുടിച്ചിട്ട് മുറിയിൽ കേറി കസവ് ചാരി.
ആ സമയത്തും കുടിക്കാനുള്ള വെള്ളം എന്നും കൊണ്ട് വെച്ചിരുന്നത് ചേച്ചി ആയിരുന്നു. അതിവിദഗ്ദമായി കള്ളയുറക്കം നടിച്ചു കട്ടിലിൽ കിടന്ന എന്റെയടുത്തുള്ള മേശപ്പുറത്തു മൊന്ത കൊണ്ടു വെച്ചിട്ട് എന്നെ ഒന്ന് പാളി നോക്കികൊണ്ട് റാന്തലുമായി നടന്ന് നീങ്ങിയ ചേച്ചിയെ ഞാൻ ഒളികണ്ണാലെ കണ്ടു. രാത്രിയിൽ മതില് ചാടി മൂപ്പന്റെ കുടിയിൽ പോവുന്നത് മനസ്സിൽ ആലോചിച്ചു കൊണ്ട് ശേഖരന്റെ സിഗ്നൽ കിട്ടാൻ ഞാൻ കാതോർത്തു കിടന്നു.
കുക്കുറൂ കുക്കുറൂ കുർർർർ
കുർർർർർ കുക്കുറൂ കുർർർർർ
കുർർർർ കുക്കുറൂ കുക്കുറൂ കുർർർർ
ശേഖരൻ എത്തിയെന്നു ഉറപ്പായി. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. മുറിയിൽ നിന്നും ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് മുകപ്പിൽ എത്തി. കൈവരിയുടെ അപ്പുറത്തേക്ക് കാലെടുത്തു വെച്ചു വശത്തുള്ള പാത്തിയിൽ ചവിട്ടി നിന്നു. മുറ്റത്ത് അടുക്കി വെച്ചിരുന്ന വൈക്കോൽ കൂനയിലേക്ക് എടുത്തു ചാടി.
പഞ്ഞിമെത്തയിൽ വീണത് പോലെ എന്റെ ശരീരം ഒന്ന് കുതിച്ചു പൊങ്ങി. ഉണങ്ങിയ വൈക്കോലിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. കൂടെ ചൊറിച്ചിലും തുടങ്ങി. തടുപുട് എന്ന് ഉരുണ്ടു ഞാൻ മുറ്റത്തേക്ക് വീണിട്ട് ചാടിയോടി തൊടിയിൽ എത്തി ശേഖരനെ അവിടെയെല്ലാം പരതി.
കുർർർർ കുക്കുറൂ… വീണ്ടും അവന്റെ സിഗ്നൽ.. ശബ്ദം വന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ ഉണ്ടപ്ലാവിന്റെ ചുവട്ടിൽ പതുങ്ങി നിൽപ്പുണ്ട്. അധികം സമയം കളയാതെ ഞങ്ങൾ ഇരുട്ട് വീണ മണ്ണുവഴിയിലൂടെ ചെരുപ്പ് പോലുമിടാതെ മൂപ്പന്റെ കുടിയിലേക്ക് വെച്ചുപിടിച്ചു.
നടന്നു നടന്ന് അല്പം
💬 Comments
View all comments