Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
ദൂരത്തായി മൂപ്പന്റെ കുടി കാണാമെന്നുള്ള അകലത്തിൽ എത്തിയപ്പോളാണ് ഞാനതു ശ്രദ്ധിച്ചത്. അവിടെ നല്ല തീവെളിച്ചം. കുറച്ചു ആളുകളുടെ നിഴൽ രൂപങ്ങൾ. ഞാനൊന്നു ശങ്കിച്ചു നിന്നു.
“ശേഖരാ…!”
മുൻപിൽ നടക്കുകയായിരുന്ന അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
“അവിടെ എന്താ നടക്കുന്നത്?” ഞാൻ അവനോട് ചോദിച്ചു
അവനൊന്നു പുഞ്ചിരിച്ചു. എന്നിട്ട് മുന്നോട്ട് ചെറുതായി നടന്നുകൊണ്ട് തന്നെ പറഞ്ഞു
“തമ്പ്രാൻ വായോ.. അങ്കവും കാണാം താളിയും നുള്ളാം എന്നൊക്കെ കേട്ടിട്ടില്ലേ.. ബഹുരസമാണ്.. വായോ”
അവിടെ നിന്ന് ചില അലർച്ചകളും ബഹളങ്ങളും ഒക്കെ കേട്ടു. എനിക്കൊരു അങ്കലാപ്പ് അനുഭവപ്പെട്ടു. ചെന്നു കയറുന്നത് എന്ത് മന്ത്രവാദത്തിലേക്കു ആണോ ആവോ! എങ്കിലും കൗതുകത്തിന്റെ പൂമൊട്ടുകൾ മനസ്സിന്റെ കോണിൽ അങ്ങിങ്ങായി വിടരാൻ തുടങ്ങി.
ഇത്ര പണിപ്പെട്ടു ഈ രാത്രിയിൽ ഇവിടം വരെ എത്തിയ സ്ഥിതിക്ക് ബാക്കി എന്താണെന്ന് കൂടെ അറിയാതെ പോയാൽ അതൊരു നഷ്ടമായി മനസ്സിൽ കിടക്കും. ഇനി ഇതുപോലൊരു അവസരം എപ്പോൾ കിട്ടുമെന്നും ഉറപ്പില്ല. യാന്ത്രികമായി ഞാൻ അവനെ അനുഗമിച്ചു.
അവിടേക്ക് എത്തും തോറും അലർച്ചകളും കൂക്കി വിളികളും ആരവങ്ങളും കർണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ തുടങ്ങി. വിദൂരതയിൽ കണ്ട നിഴൽ രൂപങ്ങൾക്ക് ചലനം വെച്ചു തുടങ്ങി. മൂന്നാല് പേരുണ്ടായിരുന്നത് ഇപ്പോ രണ്ടാളായ പോലെ. രണ്ട് സ്ത്രീകൾ നിന്നു തുള്ളിയാടുന്നത് കണക്കെ ചുറ്റിനും കത്തിച്ചു വെച്ച പന്തങ്ങളിൽ ഇടയ്ക്കിടെ എന്തോ വാരി എറിഞ്ഞു തീ ആളിക്കുന്നു.
വേലിയ്ക്കൽ എത്തിയ ശേഖരൻ മുളം കഴകൾ നീക്കി എനിക്ക് അകത്തേക്ക് വഴിയൊരുക്കി. അവിടേക്ക് ചെന്നു കയറിയ ഞാൻ ആ അന്തരീക്ഷം കണ്ടു ആകെ സ്തബ്ദനായി പോയി. കനലുകൾ എരിയുന്ന ഒരു
💬 Comments
View all comments