0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 4.3K
സമ്മാനം ഏറ്റു വാങ്ങാൻ അക്കുറി നെടുംകോവിൽപേരൂർ കോവിലകത്തെ കാരണവർക്ക് പകരം എത്തിയ അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ കാരണവർ മാർഖണ്ഡയൻ നമ്പിക്ക് നാട്ടുകാർ സാക്ഷിയായി സാമൂതിരിയുടെ ദൂതൻ സമ്മാനം ആയ 999 സ്വർണ നാണയങ്ങൾ മനസ്സില്ലാമനസ്സോടെ കൈമാറി. കിട്ടിയ നാണയങ്ങളിൽ പകുതിയോടൊപ്പം വലിയമ്പലത്തിന്റെ വടക്കുഭാഗത്തായി ഉണ്ടായിരുന്ന കാടുപിടിച്ച ഭൂമി വിലയ്ക്കു തരുമോ എന്നൊരു സന്ദേശവും കൂടി അദ്ദേഹം ദൂതൻ കൈവശം കോഴിക്കോട്ടെയ്ക്ക് തിരികെ അയച്ചു. മത്സരത്തിൽ ജയിച്ചയാൾക്ക് ഭൂമി തരില്ല എന്ന് പറഞ്ഞാൽ അത് തന്റെ നിലയ്ക്കും വിലയ്കും കോട്ടമുണ്ടാക്കുമെന്നും നെടുംകോവിൽപേരൂരിനോട് രഹസ്യമായി തനിക്കുള്ള സ്നേഹവാത്സല്യങ്ങൾ പുറം ലോകം മനസ്സിലാക്കുമെന്നും ശങ്കിച്ച സാമൂതിരി അദ്ദേഹത്തിന് ആ ഭൂമി വിറ്റു. വേട്ടുവന്മാരുടെ സഹായത്തോടെ ആ സഥലത്തു ഒരു കുടിൽ കെട്ടിയ ശേഷം ശിഷ്ടകാലം ഇവിടെ കഴിയണമെന്നും എല്ലാവരും അവിടെ ഇന്നും ഇങ്ങോട്ട് എത്തണമെന്നും എല്ലാം വിവരം കാണിച്ചു നമ്പി വേണാട്ടിൽ ഉള്ള തന്റെ തറവാട്ടിലേക്ക് സന്ദേശമയച്ചു.

വേണാട്ടിൽ നിന്നും എല്ലാം വിറ്റു പെറുക്കി സകല പരിവാരങ്ങളും മലബാറിലേക്ക് എത്തിയപ്പോൾ പക്ഷെ അവരുടെ തറവാട്ടിലെ ‘അഞ്ചു ആലുകളുടെ’ ചുവട്ടിൽ കുടിയിരുത്തിയുന്ന ഉപാസന മൂർത്തീകളെ കൃത്യമായി ആവാഹിച്ചു കൊണ്ട് വരുവാൻ നമ്പിയുടെ ആൺമക്കൾക്കോ സഹോദരന്മാർക്കോ എന്ന് വേണ്ട ഒരു ആണ്തരിയെ കൊണ്ട് പോലും കഴിയാതെ പോയി.

തറവാട്ടു വളപ്പ് ബാലി കേറാമല ആയ നമ്പിക്ക് ഒട്ട് ഇറങ്ങി തിരിക്കാനും കഴിഞ്ഞില്ല. വലിയമ്പലത്തിന്റെ മുൻപിലുള്ള ആലിൻ ചുവട്ടിൽ തന്റെ ഉപാസനാ മൂർത്തീകളെ എല്ലാം കുടിയിരുത്തി ഈ നാട്ടിൽ മന്ത്രതന്ത്ര വിദ്യകൾ പുനരാരംഭിക്കണം എന്ന് കണക്ക് കൂട്ടി അമ്പലത്തിന്റെ വടക്കു ഭാഗത്തെ സ്ഥലം മേടിച്ച നമ്പിയുടെ സ്വപ്‌നങ്ങൾ

💬 Comments

View all comments