Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
പൊലിഞ്ഞു. അതോടെ ‘അഞ്ചാലുകളും’ നഷ്ടപ്പെട്ട അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ മന്ത്രവാദ പെരുമയും ശോഷിച്ചു.
എന്നിരുന്നാലും ആരും എതിരിടാൻ ഇല്ലാതിരുന്ന നെടുംകോവിപേരൂരുകാരെ ആദ്യമായി തറപറ്റിച്ചവർ എന്ന ഖ്യാതി അവർക്ക് ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഉള്ള വേലകളിൽ ‘കറുപ്പ് പാൽപ്പായസത്തിന്റെ’ സഹായം ഇല്ലാതെ തന്നെ ഞങ്ങളുടെ തറവാട്ടുകാർ വിജയം നില നിർത്തി അന്തസ്സ് നിലനിർത്തിയെങ്കിലും ബകന് ഭീമൻ പോലെ അവർ നാട്ടിലെ വെടിവട്ടക്കഥകളിൽ നാളുകളോളം ഉണ്ടായിരുന്നു.
വലിയമ്പലത്തിനു വടക്കായി നമ്പി വാങ്ങി തെളിച്ച ഭൂമിയിൽ ഒരു നാലുകെട്ട് പണിഞ്ഞു അവർ വാസമുറപ്പിച്ചു. അവരുടെ കുടുംബത്തിലെ പുരുഷന്മാരെ ‘കൊച്ചുനമ്പി’ അല്ലെങ്കിൽ ‘നമ്പിയങ്ങുന്നു’ എന്നും സ്ത്രീകളെ ‘ഇളയ അകത്തമ്മ’ അല്ലെങ്കിൽ ‘മൂത്ത അകത്തമ്മ’ എന്നും പ്രായമനുസരിച്ചു വിളിച്ചു പോരണം എന്നുള്ളത് അവരുടെ ഇടയിലുള്ള ഒരു കാർക്കശ്യം ആയിരുന്നു. അത് നാട്ടിൽ എല്ലാവരും പിന്തുടർന്ന് പോന്നു.
പുഴയിലേക്ക് ചേരുന്ന അരുവിയുടെ ഉറവിടത്തിനു തൊട്ടടുത്തു ആണ് വലിയമ്പലവും അതിന്റെ വടക്കുവശത്തു അവരുടെ തറവാട് ഇരിക്കുന്ന ഭൂമിയും. സുമാർ ഒന്നര മൈലോളം ആ അരുവി കറങ്ങി തിരിഞ്ഞു ഒഴുകി ചെന്ന് പുഴയിലേക്ക് ചേരുന്നിടത്തു ആണു വേല നടക്കാറുള്ള ഇഞ്ചക്കാവു. അരുവിയിൽ നിന്നും ചാലുകീറി തറവാട്ടു പറമ്പിലേക്ക് അവർ ജലസേചനം നടത്തി അത്യാവശ്യം ചില ചില്ലറ കൃഷികൾ ഒക്കെ നടത്തി കഴിഞ്ഞു പോന്നു.
മന്ത്രവാദ പെരുമ നഷ്ടപ്പെട്ടത് കൊണ്ടും തർക്കത്തിൽ തോറ്റ വർഷമൊഴികെ എല്ലായ്‌പ്പോഴും മേൽകൊയ്മ ഞങ്ങളുടെ തറവാടിന് ആയിരുന്നതു കൊണ്ടും അവർക്ക് വരുമാനത്തിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ഒരിക്കൽ ചിക്കമംഗ്ലൂരു നിന്നും നാട് കാണാൻ എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനു നമ്പിമാരുടെ തറവാട്ടിൽ
💬 Comments
View all comments