Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]
വിളിച്ചു. അവന്റെ അടുത്തു നിന്നു കൊണ്ടു ആയിഷ അവനു ഭക്ഷണം വിളമ്പിയപ്പോൾ അത്തറിൽ ചൂട് വിയർപ്പ് കലർന്ന അവളുടെ മാദകഗന്ധം അവനെ വല്ലാതെ ഉത്തേജിതനാക്കി. ആഹാരം കഴിക്കുന്നതിൽ നിന്നും ശ്രദ്ധ തെറ്റി അവൻ പാത്രത്തിലേക്ക് നോക്കി കൊണ്ട് കയ്യിട്ട് ഇളക്കി കൊണ്ടേയിരുന്നു. അവന്റെ മനസ്സിനെ മഥിച്ചത് വേറൊന്നുമായിരുന്നില്ല. സാഹിബിന്റെ മകളെ മോഹിക്കാൻ മാത്രം ഒരു യോഗ്യതയും ഇല്ലാത്ത ഒരു കാഫിർ ആണ് താനെന്നു അവന്റെ ഉള്ളിൽ ഇരുന്നു ആരോ പറയും പോലെ അവനു അനുഭവപ്പെട്ടു. ക്രമേണ അവന്റെ ഉള്ളിൽ അവളോട് തോന്നിയ ആവേശം നിരാശ കലർന്ന ഒരു നൊമ്പരമായി മാറി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ ഉമ്മറത്തു വന്നിരുന്നു ദൂരത്തേക്ക് കണ്ണും നട്ടിരുന്നു.
സന്ധ്യ കഴിഞ്ഞത് കൊണ്ട് ആയിഷയ്ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങണം എന്നുള്ള തോന്നൽ റംലത്തിനുണ്ടായതുകൊണ്ട് ആയിഷയെ കൊണ്ടു പാത്രം മോറിക്കാനും മറ്റും നിന്നില്ല. കുറച്ചു ഭക്ഷണം പൊതിയിലാക്കി അവളുടെ കയ്യിൽ കൊടുത്തു. അന്നേ വരെ വീട്ടിലേക്കു തനിച്ചു പോകാൻ പേടി ഇല്ലാതിരുന്ന ആയിഷ മനസ്സിൽ ചില കണക്കുകൂട്ടൽ നടത്തി ഒരു ചെറിയ വേലയിറക്കി.
“ഉമ്മാ, എനിക്കെന്തോ ഇന്ന് ഒറ്റയ്ക്കു പോകാൻ പേടിയാകുന്നു.”
“അതിനെന്താ ഈ ജോലി ഒന്ന് തീർത്താൽ ഉടനെ ഉമ്മ കൊണ്ടു വിടാമല്ലോ. നമുക്ക് ഒന്നിച്ചു ബാക്കി ഉള്ള പണി അങ്ങ് ചെയ്താൽ പെട്ടെന്ന് തീർക്കാം“
“വേണ്ടുമ്മാ, പിടിപ്പതു ജോലി ഉണ്ടല്ലോ. എനിക്ക് ആണെങ്കിൽ തലവേദന പോലെ തോന്നുന്നും ഉണ്ട്. ജോലി ചെയ്യാൻ വയ്യ. ആ ചെക്കനെ കൂട്ടി വിട്ടാൽ മതി. ഉപ്പാന്റെ ചങ്ങാതിടെ കൂടെ വന്ന ചെക്കനില്ലേ, കണ്ടിട്ട് പാവമാണെന്നു തോന്നുന്നു
💬 Comments
View all comments