Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]
കാണണം” എന്ന് പറഞ്ഞു കൊണ്ടവൾ കയ്യിലെ പൊതിയുമായി തുള്ളിചാടി വീട്ടിലേക്ക് ഓടി. മുനീർ തെല്ലോന്നു സ്തബ്ധനായി നിലകൊണ്ടു. സംഭവിച്ചത് സ്വപ്നമോ സത്യമോ എന്ന് നിശ്ചയം ഇല്ലായിരുന്നു. നിലാവത്തു വിട്ട കോഴിയെ പോലെ അവൻ യാന്ത്രികമായി തിരികെ സാഹിബിന്റെ വീട്ടിലേക്കു നടന്നു. ഈ സമയത്തു മറ്റു ചിലതൊക്കെ അണിയറയിൽ ഒരുങ്ങിയത് അവൻ അറിഞ്ഞില്ല. മുനീറിന് വേണ്ടി ആയിഷയെ ഒന്ന് ആലോചിച്ചാലോ എന്ന് സാഹിബ് ഒരു നേരമ്പോക്ക് പറഞ്ഞു തുടങ്ങിയത് മൂസ പക്ഷേ കാര്യമായി എടുത്തു. അദ്ദേഹം വാചാലനായി. തന്റെ ചെറുമകന്റെ സ്ഥാനത്തു വളർത്തിയ അവന്റെ ഗുണഗണങ്ങൾ വാതോരാതെ വിസ്തരിച്ചു. സോമരസം പിരി കയറ്റിയ നാടിവ്യൂഹങ്ങൾ സാഹിബിനെയും വാചാലനാക്കി. തന്റെ വളർത്തുമകളായ ആയിഷയെ പറ്റി അദ്ദേഹവും തങ്കത്തിൽ പൊതിഞ്ഞ വാക്കുകൾ നിരത്തി. ഒടുവിൽ റംലത്തു ഇടപ്പെട്ട് അടുത്ത ദിവസം ആയിഷയുടെ വീട്ടിൽ പോയി സംസാരിക്കാം എന്ന് ഉപാധി പറഞ്ഞു നിർത്തുന്നത് വരെ അവർ പരസ്പരം വിട്ടു കൊടുക്കാതെ വീമ്പു പറഞ്ഞുകൊണ്ടിരുന്നു. മുനീർ തിരികെ സാഹിബിന്റെ വീട്ടിലെത്തിയപ്പോളേക്കും സാഹിബും മൂസയും ‘മധു നുകർന്ന് ‘ മയങ്ങിയിരുന്നു. റംലത്തു അവനൊരു പായയും തലവണയും എടുത്ത് കൊടുത്തിട്ട് മുകളിലത്തെ മുറിയിൽ കിടന്നുകൊള്ളാൻ പറഞ്ഞൂ. ഒരു കട്ടിൽ ഇല്ലായിരുന്നെങ്കിലും ആ മുറി വളരെ വൃത്തിയും അടുക്കും ചിട്ടയും ഉള്ളതായിരുന്നു. ജനാലയോട് ചേർന്ന് പായ വിരിച്ച് ഇരുണ്ട ആകാശവും നോക്കി ആയിഷയെ സ്വപ്നം കണ്ട് അവൻ അങ്ങനെ കിടന്നു - അവനു വേണ്ടി അവന്റെ ഉപ്പുപ്പ അവളെ കല്യാണം ആലോചിച്ചത് അറിയാതെ! ആയിഷയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. സാഹിബിന്റെ മച്ചാൻ പെർഷ്യയിൽ നിന്നും കൊണ്ടുവന്നു സമ്മാനിച്ച പതുപതുത്ത പഞ്ഞിമെത്തയിൽ
💬 Comments
View all comments