0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 76.9K

ഒരു മുസ്ലിം കുട്ടി ആവില്ല. മുനീർ വലിയ ഒരു മുസ്ലിം വൈദ്യന്റെ ചെറുമകൻ ആണ്. വിരുന്നും സൽക്കാരവും കഴിഞ്ഞാൽ അവർ പോകും. ഒരിക്കലും ഒരുമിക്കുവാൻ കഴിയുകയില്ല. പിന്നെന്തിന് മനഃപായസം കുടിക്കണം! ഒരു യന്ത്രത്തെ പോലെ അവൾ റംലത്തുമ്മയെ ജോലിയിൽ സഹായിച്ചു കൊണ്ടിരുന്നു.

വീടിന്റെ മറ്റൊരു വശത്തു മൂസയും സാഹിബും വെടിവട്ടം പറയാനും ഓർമ്മകൾ അയവിറക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും മത്സരിക്കുകയായിരുന്നു. അതെല്ലാം നിർന്നിമേഷനായി നോക്കിക്കൊണ്ട് മുനീർ മൂസയുടെ പിന്നിൽ മൗനം പാലിച്ചു നിലകൊണ്ടു. മെയ്തീൻ സാഹിബിനു അല്പം ‘മധു’ സേവിക്കുന്ന ശീലമുണ്ട്. പഴയ കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ അന്നും അല്പം ആകാം എന്ന് കരുതി അതിഥികളെ അവിടെ ഇരുത്തി ഇപ്പോൾ വരാമെന്നും പറഞ്ഞു അദ്ദേഹം വീട്ടിനുള്ളിലേക്ക് പോയി. പടച്ചവന് നിരക്കാത്ത ഒരു കാര്യം താൻ ചെയ്യുന്നത് ചെറുമകൻ കാണേണ്ട എന്ന് കരുതി മൂസ മുനീറിനോട് പരിസരം ഒക്കെ ഒന്ന് ചുറ്റി കണ്ടു വരാൻ നിർദ്ദേശിച്ചു. എപ്പോളത്തെയും പോലെ തന്നെ “ശെരി ഉപ്പുപ്പാ “ എന്ന മറുപടിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്ന മുനീറിനെ കണ്ടു കൊണ്ടാണ് മെയ്തീൻ സാഹിബ്‌ കുപ്പിയിൽ വാറ്റ് ചാരായവുമായി കടന്നു വന്നത്. തെല്ലൊരു അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു: “അല്ലപ്പാ, നിക്കാഹ് ചെയ്യാത്ത ഇങ്ങക്ക് ഏടെന്നാണ് ഒരു കുട്ടിയും ചെറുകുട്ടിയും ഒക്കെ?”

ചോദ്യം കേട്ട മൂസ പുറത്തേക്ക് ഇറങ്ങി പോകുന്ന മുനീറിനെ നോക്കി അൽപനേരം ഇരുന്നു. അതിനു ശേഷം അവന്റെ കഥ മുഴുവനും സാഹിബിനോട് പറഞ്ഞു.

അടുക്കളയിൽ ഉമ്മയെ സഹായിക്കുകയായിരുന്ന ആയിഷ മുനീറിന്റെ പേര് കേട്ടതും ചെവി വട്ടം പിടിച്ച് അവർ പറഞ്ഞത് അത്രയും കേട്ടു മനസ്സിലാക്കി.

💬 Comments

View all comments