Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
മൂപ്പന്റെ വാക്കുകൾ മനസ്സിൽ ഓടി എത്തുമായിരുന്നു
“തിന്മയുടെ ഉറവിടം, സ്ത്രീ”
അല്പം രാമച്ചവും, നാൽപ്പാമരവും, ഉപ്പു ചേർത്ത പയറുപ്പൊടിയും എടുത്ത് കുളപ്പുരയിലേക്ക് കയറി കതകു ചാരിയ ഞാൻ ചുരിക തറയിൽ വെച്ചു
ഉടുമുണ്ട് അഴിച്ചു താഴെയിട്ടിട്ട് തോളിൽ നിന്നും തോർത്തെടുത്തു ഉടുത്തു
ഉടുപ്പും ഊരിയിട്ടു
ശരീരത്തിൽ കടി കൊണ്ട പാടുകൾ
അപ്പോൾ എനിക്ക് തോന്നിയതല്ല ഒന്നും
തലെന്ന് രാത്രി സംഭവിച്ചതൊക്കെയും സംഭവിച്ചത് തന്നെ
പക്ഷെ കുറെ ഭാഗങ്ങൾ ഇപ്പോളും ഓർത്തെടുക്കാൻ കഴിയുന്നില്ല
ഒരുതരം പുകമറ പോലെ
അപ്സര രൂപത്തിൽ വന്ന ശേഷം ഭീകര രൂപമായി മാറിയത് അത് എന്തായിരുന്നു
കരിഞ്ഞ മുടിയുടെയും അഴുകിയ മാംസത്തിന്റെയും ദുർഗന്ധം പെട്ടെന്ന് എവിടുന്നോ വീണ്ടും വന്നത് പോലെ തോന്നി
ഓക്കാനം വന്നു
രാമച്ചത്തിൽ നിന്നും ഒരു അല്ലിയെടുത്തു ഞാൻ മണത്തു
ചെറിയൊരു ഉണർവ്വ് തോന്നി
ഞാൻ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി
ദേഹതെല്ലാം ഒരു നീറ്റൽ
ഉപ്പ് ചേർത്ത പയറുപ്പൊടിയും നാൽപ്പാമരവും രാമച്ചവും കൂട്ടി ദേഹം തേച്ചപ്പോൾ വല്ലാത്ത പൊള്ളൽ അനുഭവപ്പെട്ടു
പലയിടത്തും തൊലി പൊട്ടിയിട്ടുണ്ട്
ആകാരണമായ ഒരു ഭയം എവിടെ നിന്നോ എന്റെ അടുത്തേയ്ക്ക് ഓടിയെത്തി
കുളത്തിലെ വെള്ളത്തിൽ നിന്നും ആ ഭീകര രൂപം വീണ്ടും തന്റെ അടുത്തേക് വരുമോ എന്നൊരു ഉൾക്കിടിലം
ചുറ്റും ഉണ്ടായിരുന്ന നിശബ്ദതയും നിശ്ചലതയും ആ ഉൽകിടിലത്തിനു ആക്കം കൂട്ടി
ഇന്ന് വരേയ്ക്കും കുളത്തിൽ വരുന്നതും ഒരുപാട് നേരം ഒറ്റയ്ക്കു വെള്ളത്തിൽ കിടക്കുന്നതും ഇവിടുത്തെ നിശബ്ദതയും നിശ്ചലതയും എല്ലാം ആസ്വദിക്കുന്നതും എനിക്ക് ഒരു ആവേശവും സന്തോഷവും ആയിരുന്നെങ്കിൽ ഇന്നിപ്പോൾ ഈ നിമിഷം ഒറ്റയ്ക്കു ഇവിടെ നിൽകുമ്പോൾ എന്തോ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു
അധിക നേരം നിൽക്കാൻ മനസ്സ് അനുവദിച്ചില്ല
ഞാൻ വേഗം കുളിച്ചു കയറി
കൊണ്ട് ഞാൻ വലതു വശത്തെ ‘ആണുങ്ങളുടെ മീനപ്പുരയിൽ’ കയറി
അളമാരിയിൽ നിന്നും ഒരു വെളുത്ത മുണ്ട് എടുത്തു ഉടുത്തു
തോർത്തും തലേന്നത്തെ നനഞ്ഞു മുഷിഞ്ഞ തുണികളും വള്ളികൂടയിൽ നിക്ഷേപിച്ചു
വള്ളി കൂട രണ്ടു മുറികളിലുമുണ്ട്
ദിവസവും മൂന്ന് നേരം പണിക്കാരി പെണ്ണുങ്ങൾ വന്നു തുണികൾ എടുത്തുകൊണ്ടു പോയി അലക്കിയിടും
ചേച്ചി മാത്രം സ്വന്തം അടിവസ്ത്രങ്ങൾ
💬 Comments
View all comments