0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 415

ബന്ധത്തിന്റെ’ അനന്തര ഫലം ആണെന്ന് ഉള്ളൊരു തൊങ്ങൽ കൂടെ ആരോ ചേർത്തപ്പോൾ ആ അങ്ങാടിപ്പാട്ട് നമ്പിമാരുടെ അന്തസ്സിന് നന്നേ മങ്ങൽ ഏല്പിച്ചു. അംബികയുടെ മകൾ മധുവന്തിയുടെ ആറു മക്കളും അവരുടെ പിന്തലമുറകളിൽ പെട്ടവരും എല്ലാം തന്നെ ഇതേ ‘പൊന്നിന്റെ’ നിറമുള്ളവർ ആയിരുന്നു. വാരിജാക്ഷൻ നമ്പി അടക്കം.

കച്ചവടക്കാരന്റെ പരിഹാസം കേട്ട് ചിരിച്ച മറ്റുള്ളവരുടെ മുൻപിൽ അപമാനിതനായ വാരിജാക്ഷൻ നമ്പി അന്ന് രാത്രിയിൽ ഉത്തരത്തിൽ ഉടുമുണ്ട് അഴിച്ചു കെട്ടി തൂങ്ങി. അയാളുടെ മരണത്തോടെ വീണ്ടും അഞ്ചാലുമൂട്ടിൽ തറവാട് ക്ഷയിക്കാൻ തുടങ്ങി. ‘കെൽപ്പും കേഴ്‌വിയും ഉള്ള’ മറ്റു പുരുഷ പ്രജകൾ ആരും തന്നെ ഇല്ലാതിരുന്നത് കൊണ്ട് നാടോട്ടുക്കും ഉണ്ടായിരുന്ന തോട്ടങ്ങൾ ഓരോന്നായി അന്യ നാട്ടിൽ നിന്നുള്ള പല മുഹമ്മദ്ധീയർ കയ്യേറി. പിന്നീട് അങ്ങോട്ട് ഉള്ള ഏക വരുമാനം അകത്തമ്മമാർ നടത്തി പോന്ന സംഗീത കളരി ആയിരുന്നു. സംഗീത പാരമ്പര്യം ഉള്ള തറവാടുകളിൽ നിന്നും ഭർത്താക്കന്മാരെ സ്വീകരിച്ച് അവർ പൂർണമായും സംഗീതത്തിന്റെ ലോകത്തേക്ക് ചേക്കേറി.

കാലക്രമേണ നമ്പിമാരുടെ തറവാടിന് നെടുംകോവിൽപേരൂർ കോവിലകവുമായുള്ള വൈരം ഒരു പഴങ്കഥ ആയി മാറി. സംഗീതം പഠിക്കാൻ ഇവിടെ നിന്നും പലരും അവിടേയ്ക്കും വേദം പഠിക്കാൻ അവിടെ നിന്നും പലരും ഇവിടെയ്ക്കും വരുന്നതു ഒക്കെ പതിവായി. ഇതൊക്കെ ആണെങ്കിലും അവരുടെ എല്ലാവരുടെയും ഉള്ളിൽ ഒരു ചെറിയ കനൽ ഇപ്പോളും എരിയുന്നുണ്ട് എന്ന് അച്ഛൻ പറയാറുണ്ട്.

വേണാട്ടിൽ സുഖമായി കഴിഞ്ഞു പോന്നിരുന്ന അവർക്ക് എല്ലാം ഇല്ലാതെ ആക്കിയത് ഈ നാട് ആണ്. പൂരുരുട്ടാതി വേലയിലെ തർക്കമാണ്. അതിലുപരി ഞങ്ങളുടെ മുൻ തലമുറയിൽപെട്ട ഒരാളുടെ കുടിലബുദ്ധി ആണു. എന്നെങ്കിലും ഒരു നാൾ ഒരു അവസരം കിട്ടിയാൽ പകരം വീട്ടാൻ കിട്ടിയേക്കാവുന്ന ഒരു അവസരം അവർ പാഴാക്കില്ല അതുകൊണ്ട് എപ്പോളും സൂക്ഷിച്ചു കൊള്ളണം എന്ന് അച്ഛൻ ഇടയ്ക്കിടെ ഓര്മപ്പെടുത്താറുമുണ്ട്. എങ്കിലും ‘ധനശ്രീ ഇളയകത്തമ്മ’ എനിക്ക് എപ്പോഴും നൈർമ്മല്യമുള്ള ഒരു ആമ്പൽപ്പൂവ് പോലെ ആയിരുന്നു.

രാജസദസ്സ് കളിക്കുമ്പോൾ അവൾ അല്ലാതെ ആരെയും ഞാൻ എന്റെ പട്ട മഹിഷി ആവാൻ അനുവദിച്ചിരുന്നില്ല. “ആരവിടെ അന്തപുരം ഒരുക്കു!” എന്ന് ഉറക്കെ കല്പിച്ചിട്ട് ‘സദസ്സിൽ’ നിന്നും അവളെയും കൂട്ടി

💬 Comments

View all comments