Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
തോന്നി. ഒച്ച കേൾപ്പിക്കാതെ, ആരും കാണാതെ, ആരും അറിയാതെ എങ്ങനെ എങ്കിലും മുറിയിൽ എത്തിയാൽ മതിയെന്നുള്ള ഒരു അവസ്ഥ. ശബ്ദം കേട്ടാലും ചേച്ചി അങ്ങോട്ട് വരരുതേ വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കോണി കയറി. ചേച്ചിയുടെ മുഖത്ത് നോക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല.
ഞാൻ മുറിയിൽ എത്തി. ഒച്ച കേൾപ്പിക്കാതെ കതകു ചാരി. ചിമ്മിനി ചെറുതായി ഉയർത്തി കട്ടിലിലേക്ക് കിടന്നു. ഞാൻ ചിന്തിച്ചതൊക്കെ തെറ്റായ ദിശയിൽ ആയിരുന്നു എന്നുള്ള കുറ്റബോധം മനസ്സിൽ വളർന്നു വരും പോലെ. കുറെ കഴിഞ്ഞപ്പോൾ ഭ്രാന്ത് പിടിക്കും പോലെ തോന്നി. ഞാൻ എന്നെ തന്നെ ന്യായീകരിക്കാൻ തുടങ്ങി.
"പ്രായം ചെന്ന അനുജന്റെ മുൻപിൽ ഇങ്ങനെ ശൃംഗാരം കാണിക്കാൻ വന്നത് കൊണ്ടല്ലേ അങ്ങനൊക്കെ തോന്നിയത്. ഞാനും ഒരു പുരുഷനല്ലേ. അതും കൗമാര പ്രായക്കാരൻ! ശെരിയും തെറ്റും തിരിച്ചറിയേണ്ടത് എന്നെക്കാൾ കൂടുതൽ പ്രായമുള്ള ചേച്ചിയല്ലേ? “തെല്ലൊരു ആശ്വാസം തോന്നി.
അൽപനേരം കഴിയും മുൻപേ ചിന്തകൾ തിരിഞ്ഞു കൊത്താൻ തുടങ്ങി
"അല്ലാ, അതിനു ചേച്ചിയിപ്പോൾ എന്ത് ചെയ്‌തെന്നാ? പറഞ്ഞത് പോലെ ഇത്തിരി അടുപ്പം കാണിച്ചെന്നല്ലേ ഒള്ളു. എന്റെ മനസ്സ് കൊള്ളാഞ്ഞിട്ടല്ലേ അതിനൊക്കെ മറ്റു അർഥങ്ങൾ തോന്നിയത്? ചേച്ചി ഇത് അമ്മയോട് പോയി പറഞ്ഞാലോ? പിന്നെ ഒരുത്തരുടേയും മുഖത്ത് നോക്കണ്ട!"
മനസ്സിന്റെ വാദി ഭാഗം വക്കീൽ സാദാ കുടഞ്ഞു എഴുനേറ്റു
"അപ്പോൾ ചേച്ചി മുറിയിൽ വെച്ച് പുലമ്പിയതൊക്കെ എന്തായിരുന്നു? ഒന്നും മിണ്ടാതെ ക്ഷമിച്ചതു ഞാനല്ലേ. ചേച്ചി എന്തെങ്കിലും ഉണ്ടാക്കി പറഞ്ഞാൽ അത് സത്യമാവണം എന്നുണ്ടോ? ഞാൻ അത് പറഞ്ഞാൽ ആരും വിശ്വസിക്കാതിരിക്കാൻ ചേച്ചി തന്നെ ഉണ്ടാക്കിയ കള്ളക്കഥയാണ് എല്ലാം. ഞാൻ പ്രത്യേകിച്ച് എന്ത് ചെയ്‌തെന്നാണ്?"
പ്രതി ഭാഗവും വാദി ഭാഗവും തുടർന്ന് കൊണ്ടേയിരുന്നു.
തലപ്പ്രാന്തു മൂത്ത ഞാൻ ചിമ്മിനി എടുത്തു മേശപ്പുറത്തു വെച്ച് ജനലും തുറന്നിട്ട് സുവോളജി പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ താഴെ നിന്നും പാത്രങ്ങളുടെ ഒച്ച കേട്ട് തുടങ്ങി. അടുക്കള അടച്ചു അമ്മയും ചേച്ചിയും കുളത്തിലേക്ക് പോകാനുള്ള പുറപ്പാടാണ്. സ്ത്രീകൾക്കായി അകത്തു നിന്നും ഇറങ്ങാവുന്ന ഒരു കടവ് കുളത്തിന്റെ ഇങ്ങേ തലയ്ക്കൽ പണ്ട് മുതൽക്കേ
💬 Comments
View all comments