Chapter Title : ആദിത്യ ഉദയം 3 [God Of Lust]
മനസ്സ് കൊറേ കുരുട്ട് ബുദ്ധി പറഞ്ഞു തരാൻ തുടങ്ങി ....അതിൽ ഒന്ന് പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു.... പിന്നെ വേറെ ഒന്നും നോക്കിയില്ല, തോഴോട്ട് വച്ച് പിടിച്ചു... താഴെ ചെന്നപ്പോ അവർ കിച്ചണിൽ തന്നെ ഉണ്ട്... അവർ കാര്യമായിട്ട് എന്തോ സംസാരിക്കുന്ന പോലെ തോന്നി... ഞാൻ അവർ പറന്നതെന്താന്ന് മെല്ലെ ചെവിയോർത്തു....
""മോള് അഡ്മിഷൻ ആവിശ്യത്തിന് ഒറ്റക്ക് പോണ്ടാ... അവൻ വരും ഒപ്പം..."" അമ്മ അവിടെ എല്ലാം വൃത്തിയാക്കികൊണ്ട് തുടർന്നു... ""എന്തായാലും അവൻ ഇവിടെ വെറുതെ ഇരിക്കുവാ... പിന്നെ ക്ലാസ്സും ഇല്ല...""
രണ്ടുപേരും എനിക്ക് പുറം തിരിഞ്ഞ് നില്കുന്നത്കൊണ്ട് അവരുടെ മുഖഭാവം എനിക്ക് വ്യക്തമല്ല....
""അത് വേണ്ട ആന്റി ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം... പിന്നെ ഇവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവളെ കൂട്ടി പോകാവുന്നതേ ഉള്ളു...""അത് തന്ന നല്ലത്... ചിലപ്പോ പോവുന്ന വഴി ഞാൻ അവളെ കൊല്ലും... അല്ലെങ്കി അവൾ എന്നെ കൊല്ലും...
""ആധി ഇവിടെ ഉള്ളപ്പോ മോള് വേറെ ആരേം വിളിക്കണ്ട... അത് മാത്രം അല്ല മോളെ...!!!ഇതു പറയുമ്പോ അമ്മേടെ ശബ്ദം മാറുന്നത് ഞാൻ അറിഞ്ഞു... കുറച്ച് ഇമോഷണൽ ആവുന്നത് പോലെ... അത് വരെ ചെയ്യുതുകൊണ്ടിരുന്നത് അമ്മ നിർത്തി...
""അവനെ ഇവിടെ ഒറ്റക്ക് നിർത്തി പോവാൻ എനിക്ക് പേടിയാ..."" അമ്മ കരയുവാണോ?? അതെ ശബ്ദം എല്ലാം ഇടറുന്നു...
""അവനു പന്ത്രണ്ട് വയസുള്ളപ്പോഴാ അവന്റെ അച്ഛൻ മരിക്കുന്നെ... അച്ഛനും മോനും വളരെ അടുപ്പത്തിലായിരുന്നു... അച്ഛനെ കാണാതെ അവന് ഒരു ദിവസം പോലും നില്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, അങ്ങേർക്കും അങ്ങനെ തന്നെ... പക്ഷെ അവന്റെ അച്ഛൻ മരിച്ചതും അവൻ
💬 Comments
View all comments