Chapter Title : ആദിത്യ ഉദയം 3 [God Of Lust]
ചിരിക്കുന്നതോ കരയുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല... ഒരു ദിവസം രാവിലെ അവന്റെ റൂമിൽ ചെന്ന് നോക്കിയപ്പോ അവൻ അവിടെ ഇല്ല... പിന്നെയും അവൻ എങ്ങോട്ടേക്കൊ പോയിരുന്നു... ആ പ്രാവിശ്യം അവനെ കിട്ടിയത് പാലക്കാട്-തമിഴ്നാട് ബോർഡർഇൽ നിന്നായിരുന്നു... പിന്നെയും എല്ലാരും ചേർന്ന് അവനെ ഇവിടെ എത്തിച്ചു... അന്ന് ഞാൻ അവനെ ഒന്നും ചെയ്തില്ല പക്ഷെ കെട്ടിപിടിച് കുറെ ഞാൻ കരഞ്ഞു, അങ്ങനെങ്കിലും അവൻ ഇനി ഒന്നും ചെയ്യാതിരിക്കാൻ പക്ഷെ രണ്ട് കൊല്ലത്തിനു ശേഷം അവൻ പിന്നെയും പോയി...അങ്ങനെ ആറുകൊലത്തിനിടയിൽ അവൻ നാല് പ്രാവിശ്യം ഇറങ്ങി പോയി... അവസാനം ആയി പോയത് ബാംഗ്ലൂർ ആയിരുന്നു... അന്ന് എനിക്കുള്ള സകല വലിയ ആളുകളെയും ഞാൻ വിളിച്ചു അവനെ ഒന്ന് കിട്ടാൻ "" അമ്മ തെങ്ങി തെങ്ങി കരയാൻ തുടങ്ങി... അവൾ അമ്മയെ ചേർത്തുപിടിച്ഛ് സമാധാനിപ്പിക്കുന്നുണ്ടായിരു...
""ഇനിയും അവനെ നഷ്ടപ്പെടാൻ എനിക്ക് വയ്യ മോളേ... അതുകൊണ്ടാ ഞാൻ മോളോട് അവനെ കൊണ്ടുപോവാൻ പറയുന്നേ... മോളാവുമ്പോ അവനെ നല്ലപോലെ നോക്കും എന്ന് എനിക്കറിയാം...""അമ്മേയുടെ കരച്ചിൽ മെല്ലെ കുറയാൻ തുടങ്ങി...
""പേടിക്കണ്ട ആന്റി... ഞാൻ അവനെ നോക്കിക്കോളാം... അവന് ഒരു കുഴപ്പവും ഉണ്ടാവില്ല..."" അവൾ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് പറയുന്നത് പോലെ തോന്നി...
""ആന്റി ധൈര്യായിട്ട് പോയി വാ...""അപ്പോഴേക്കും അമ്മ നോർമൽ ആയി വന്നു ...
""മോളൊരു കാര്യം ചെയ്യ്, അവൻ റൂമിൽ ഉണ്ടാവും ഒന്ന് വിളിച്ചിട്ട് വരാവോ??""അവൾ മറുതൊന്നും തലയാട്ടി... ഇതിനിടയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു... അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്... പക്ഷെ അതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല...
അവൾ നേരെ എന്റെ റൂമിലേക്കാണ് എന്നെനിക്ക് മനസിലായി... ഇനി ഇവിടെ നില്കുന്നത് ശെരിയല്ല... ഞാൻ നേരെ റൂമിലോട്ട് വെച്ച് പിടിച്ചു... റൂമിൽ എത്തിയതും ഞാൻ കട്ടിലിൽ കിടന്നു... വൈകാതെ തന്നെ അവൾ റൂമിൽ എത്തി...ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു...
""ആധി... ഡാ ആധി...""അവൾ എന്നെ തട്ടി വിളികാൻ തുടങ്ങി ...
""എന്താ??? ഒന്ന് സ്വസ്ഥായി കെടക്കാൻ സമ്മതിക്കോ???""മുഖത്ത് ദേഷ്യം വരുത്തികൊണ്ട് ചോദിച്ചു...
""നിന്നെ ആന്റി വിളിക്കുന്നു, താഴോട്ട് വരാൻ... ""എന്ന് പറഞ്ഞവൾ താഴോട്ട് ചെന്നു...
💬 Comments
View all comments