Chapter Title : ആദിത്യ ഉദയം 3 [God Of Lust]
ഒരു ഓഫർ അങ്ങ് കൊടുത്തു... ആർക്കും നിരസിക്കാൻ പറ്റാത്ത ഓഫർ...
""ഞാൻ ഇന്ന് സിനിമക്ക് കൊണ്ടോവാ...""ഇത് കേട്ടതും അവൾ ശ്വാസം എടുക്കുന്നത് മെല്ലെ ആയി...പിന്നെ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി... ആഹാ... എന്താ ഭംഗി.. നല്ല ഉണ്ടക്കണ്ണുകളും, ആ മുഖത്തിന് ചേരുന്ന മൂക്കും.. വിടർന്ന ചുണ്ടുകളും..ഇവളാര് നിഖില വിമലോ... അതുപോലെ തന്നെ... ഒരു നിമിഷം എന്റെ ഹൃദയം ഒന്ന് നിലച്ചു...അവളുടെ കണ്മഷി എല്ലാം പറഞ്ഞിരുന്നു... അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി... ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും നോക്കല്ലേ മോളെ...സത്യം പറഞ്ഞാൽ ആ നോട്ടം ഏറ്റുവാങ്ങാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല... ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി...
""സത്യം???""അവൾ കേട്ടത് വിശ്വസിക്കാൻ പറ്റാതെ വീണ്ടും ചോദിച്ചു... യെസ് സംഭവം ഏറ്റു...
""സത്യം ""അവളുടെ കണ്ണെല്ലാം വിടർന്നു വന്നു...മെല്ലെ അവൾ അവളുടെ മുഖം എന്നോട് അടുപ്പിച്ചു...അവളുടെ പാറി കളിക്കുന്ന മുടി മെല്ലെ എന്റെ മുഖത്തും വന്ന് തട്ടാൻ തുടങ്ങി... അമ്മേ... ഇവൾക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ...
""എന്നെ പറ്റിക്കരുത്... പറ്റിച്ചാൽ ഞാൻ അപ്പൊ ആന്റിക്ക് വിളിച്ച് പറയും...""അവളുടെ ശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ടായിരുന്നു... അവളുടെ ഗന്ധം എന്നിലേക്ക് അലിഞ്ഞു ചേരുന്നത് പോലെ ഒരു തോന്നൽ...
""ഇല്ല പറ്റിക്കില്ല... കൊണ്ടുപോവാം..""അവൾ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു... മെല്ലെ അവളുടെ ചുണ്ടിൽ ചിരി വിരിയാൻ തുടങ്ങി...
""ഇനി ഒരു കാര്യം കൂടി... നീ എന്നെ ചേച്ചി എന്നൊന്ന് വിളിച്ചേ... ഒന്ന് കേൾക്കാനാ...""മുതലെടുക്കണേണ സജി... പുന്നാര മോള് തനി സ്വഭാവം പൊറത്തെടുക്കാൻ തുടങ്ങി... കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ...
""ചേച്ചി... വാ സിനിമക്ക് പോവാം...""ഇപ്പൊ അവള്ടെ ചുണ്ടിൽ ഒരു ചിരി വിരിയാൻ തുടങ്ങി... ഹായ് നല്ല ചിരി... അവൾ മെല്ലെ എന്റെ രണ്ടു കവിളിലും നുള്ളി...
""നല്ല കുട്ടി... വാ എണീക് എട്ടുമണി ആവാറായി... നമ്മുക്ക് പോണ്ടേ...""പിന്നെ അവൾ എഴുന്നേറ്റ് നേരെ ബാത്‌റൂമിൽ പോയി... ഞാനും പോയി റെഡി ആവാൻ തീരുമാനിച്ചു... കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ താഴോട്ട് ചെന്നു... വൈകാതെ തന്നെ അവളും... അവളെ ഇറങ്ങി വന്നതും ഞാൻ
💬 Comments
View all comments