Chapter Title : ആദിത്യ ഉദയം 3 [God Of Lust]
അവൾ എന്റെ കീ എടുക്കാൻ വേണ്ടി കൈയിൽ കേറി പിടിച്ചു...
""കൈയീന്ന് വിടടി... എടി വിടാൻ...""
""ഇല്ല വിടില്ല ""അവൾ തീരെ വിട്ടുതന്നില്ല... പിന്നെ ഞാൻ ഒന്നും നോക്കിയില്ല, എന്റെ പൂർണ ശക്തി എടുത്ത് കൈ കുടഞ്ഞു... കൈ കുടഞ്ഞതും അത്യാവശ്യം നല്ല രീതിക്ക് കൈ അവള്ടെ മുഖത്ത് ഒന്ന് കൊണ്ടു... മുഖത്ത് കൈ കൊണ്ടതും അവള്ടെ കണ്ണേലാം നിറയാൻ തുടങ്ങി... കൊണ്ടാഭാഗത് പെട്ടന്ന് നല്ലവണ്ണം ചുവത്തു... സത്യം പറഞ്ഞാൽ ഇപ്പൊ നടന്നത് കണ്ടാൽ ഞാൻ അവളെ തല്ലിയതാന്നെ ആരും പറയു... അവളുടെ കണ്ണൊക്കെ നിറഞ്ഞത് കണ്ടപ്പോ എനിക്കെന്തോ വല്ലാതെയായി... ആ കണ്ണുകളിൽ എന്നെ കത്തിക്കാൻ ഉള്ള ദേഷ്യം ഉള്ളത് പോലെ തോന്നി... കുറച്ച് നേരം എന്നെ നോക്കി നിന്നതും അവൾ നേരെ റൂമിലോട്ട് ഓടി... ഞാൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചോണ്ട് അവിടെ തന്നെ നിന്നു... ഇനി അവൾ എങ്ങാനും അമ്മയോട് വിളിച്ച് പറഞ്ഞാലോ... പറഞ്ഞാൽ ചിലപ്പോ പണി കിട്ടും... ഞാൻ നേരെ അവളുടെ റൂമിലേക്ക് വെച്ച് പിടിച്ചു... ആദ്യം താഴെയുള്ള റൂമിൽ എല്ലാം നോക്കി, പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല... അപ്പോ അവൾ എന്റെ മുറികടുത്തുള്ള റൂമിൽ ഉണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു... അവിടെ ചെന്ന് നോക്കിയപ്പോ അവൾ അവിടെ തന്നെ ഉണ്ട്...അവൾ ഇങ്ങോട്ട് നോക്കി കമിഴ്ന്നു കിടക്കുവാണ്...മുഖം കയ്യുകൾക് ഇടയിലയാണ് കിടക്കുന്നത്...
""അതെ സോറി... ഞാൻ അറിയാതെ...""ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ മുഖം തിരിച്ചു കളഞ്ഞു... ഈശ്വര കളി കൈയീന്ന് പോയോ...എന്തോ ഒരു സൗണ്ട് കേൾക്കുന്നുണ്ട്, അടിപൊളി ദേ ഇവൾ കിടന്ന് മോങ്ങുന്നു... ഇനി ഒന്നും നോക്കാനില്ല അടുത്ത് പോയി സോറി പറയാം...ഞാൻ അവളുടെ അടുത്ത് പോയി കട്ടിലിനു അടുത്തായി നിലത്തിരുന്നു... ഇപ്പോ അവൾ ഇങ്ങോട്ട് തിരിഞ്ഞാൽ ഞാൻ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് പോലെ ആവും... ഞാൻ അടുത്ത് വന്ന് ഇരുന്നത് അവൾ അറിഞ്ഞെന്ന് തോന്നുന്നു... അവളുടെ കരച്ചിൽ കുറഞ്ഞു...
""ഞാൻ വേണം എന്ന് വെച്ചിട്ടല്ല... അറിയാതെ കൊണ്ടതാ... സോറി... ഒന്ന് ഇങ്ങോട്ട് നോക്ക്...""നോ രക്ഷ.. പിന്നെ ഒന്നും നോക്കിയില്ല
💬 Comments
View all comments