Chapter Title : ആദിത്യ ഉദയം 3 [God Of Lust]
പറഞ്ഞാൽ അനുസരിക്കാതെ ഇരുന്നാൽ നിന്നോട് ഞാൻ ഒരിക്കലും മിണ്ടില്ല, നിന്റെ അച്ഛനാണെ സത്യം...പിന്നെ നീ അവളെ എടി പോടീ എന്നൊന്നും വിളക്കാതെ ചേച്ചി എന്ന് തന്നെ വിളിക്കണം ""ഓ തള്ള എന്റെ വീക്നെസ്സിൽ തന്നെ കേറി പിടിച്ചു....പിന്നെ അവളെ ചേച്ചി എന്ന് എന്റെ പട്ടി വിളിക്കും... അല്ല പിന്നെ...
""ആ ശെരി ശെരി... അമ്മ ഇറങ്ങാൻ നോക്ക്...""പിന്നെ ഒട്ടും താമസിക്കാതെ തന്നെ അമ്മ ഇറങ്ങി... വണ്ടി ഗേറ്റ് കടന്നു കഴിയും വരെ ഞാൻ അവരെ തന്നെ നോക്കി നിന്നു...
""ആന്റി പറഞ്ഞത് കേട്ടല്ലോ... വല്ല അനുസരണക്കേട് കാണിച്ച അപ്പൊ ഞാൻ ആന്റിയെ വിളിക്കും.."" ഇവളാപ്പോഴേക്കും ഭരണം ഏറ്റെടുക്കാൻ തൊടങ്ങിയോ...ഇതെല്ലാം കൂടി എനിക്ക് പെരുത്ത് വരുന്നുണ്ടായിരുന്നു...
""നീ നിന്റെ പണി നോക്കെടി... വല്ലാതെ കളിച്ച നിന്നെ തല്ലിക്കൊന്നു ആ കായലിൽ താഴ്ത്തും...""ഇതൊക്കെ പറഞ്ഞിട്ടും അവൾക്കൊരു കൂസലുമില്ല... പിന്നെ അവിടെ നിന്നില്ല നേരെ എന്റെ റൂമിലേക്ക് പോവാൻ തുടങ്ങി...
""എടാ ഞാൻ സത്യമായും വിളിച്ചു പറയും കേട്ടോ..."" ഞാൻ പോവുന്നതിനിടയിൽ അവൾ വിളിച്ച് കൂവി...
പക്ഷെ ഞാൻ റൂമിൽ കേറാതെ നേരെ ബാൽക്കണിയിലോട്ട് വിട്ടു... അമ്മ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതുപോലെ ഒന്നും പെരുമാറാൻ എന്നെ കൊണ്ട് പറ്റില്ല... പോരാത്തതിന് വീട്ടി തന്നെ ഇരിക്കുന്നത് ചടപ്പാണ്... പിന്നെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരം പോയതറിഞ്ഞില്ല...ഒരു ഏഴുമണി ആയതും ഞാൻ പുറത്തെങ്ങോട്ടേലും പോവാൻ വേണ്ടി കാറിന്റെ കീയും എടുത്ത് പുറത്തോട്ടിറങ്ങി...
""ആധി.. ഡാ... നീ എങ്ങോട്ടാ.. നിന്നോട് അമ്മ എങ്ങോട്ടും പോവല്ലേ എന്ന് പറഞ്ഞതല്ലേ.. പോരാത്തതിന് ഞാൻ ഇവിടെ ഒറ്റക്കും... ""ഞാൻ കാർ എടുക്കാൻ ഇറങ്ങിയതും അവൾ എന്റെ പിന്നാലെ ഓടി വന്ന് പറഞ്ഞു...
""അമ്മ അങ്ങനെ പലതും പറയും... പിന്നെ നിനക്ക് എന്താ ഇവിടെ ഒറ്റക്കിരുന്ന... നിന്നെ ആരും പിടിച്ച് തിന്നുവൊന്നും ചെയ്യില്ല.. തിന്നാൻ പോയിട്ട് നിന്റെ അടുത്ത് പോലും ആരും വരില്ല...""അങ്ങനെ ഒരു ലോഡ് പൂച്ച ഞാൻ വാരി വിതറി...
പിന്നെയും ഞാൻ വണ്ടിയെടുക്കാൻ പോയതും അവൾ എനിക്ക് വട്ടം ചാടി...""നിന്നോടല്ലേ പോവാൻ പറ്റില്ല എന്ന് പറഞ്ഞെ... എന്നിട്ട്
💬 Comments
View all comments