0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 886
നിർത്ത് ..... അത് കഴിഞ്ഞില്ലേ പിന്നെ എനിക്ക് തല്ലുകൂടാനും കളിയാക്കാനും നീ മാത്രം അല്ലെ ഉള്ളോ അതുകൊണ്ടല്ലേ ചേട്ടൻ എൻ്റെ ആമിക്കുട്ടിനെ ഇങ്ങനെ ദേഷ്യംപിടിപ്പിക്കുന്നെ .... ചേട്ടന്റ്റെ സുന്ദരിക്കുട്ടി അല്ലെ.... ആമിമോൾ..... ആതിര അഭിരാജിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു തുടങ്ങി മോനെ അഭിരാജ് ചന്ദ്രശേഖരാ ....... പതപ്പിച്ചു പതപ്പിച്ചു എങ്ങോട്ടാ ..... അത് പറഞ്ഞ് ആമി ചിരിച്ചു ..... അയ്യോ എൻ്റെ പൊന്ന് ആമി ...... ഞാൻ ഇനി ഒന്നും പറയുന്നില്ല .... സ്നേഹം വാക്കുകൊണ്ടല്ലലോ കാണിച്ചുതരേണ്ടത് ...... ഞാൻ പ്രവർത്തിച്ചു അല്ലെ കാണിച്ചുതരേണ്ടത് .... ഞാൻ കാണിച്ചു തരാം ..... നി ഇന്ന് എന്തു പറഞ്ഞാലും ഈ ഏട്ടൻ സാധിച്ചു തരും .... എന്തു പറഞ്ഞാലും വാങ്ങി തരുവോ ?? നി ചോദിക്ക് എന്നെകൊണ്ട് പറ്റുന്നതാണേൽ വാങ്ങിത്തരും ..... ഹ്മ്മ് ശരി .... സമയം ആവുമ്പോൾ പറയാം അപ്പോ വാങ്ങി തന്നാ മതി .... ഓക്കെ ..... ഞാൻ വാങ്ങി തന്നിരിക്കും ..... അങ്ങനെ പിണക്കം തീർന്ന് കാർ മുൻപോട്ട് പോയിക്കൊണ്ടിരുന്നു ആതിര ആണെങ്കിൽ പുറത്തെ കാഴ്ചകൾ ഒക്കെ നോക്കി ഇരിക്കുന്നു .... ഇടക്കി എന്തെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും പെട്ടന്നു ആതിര ചേട്ടാ വണ്ടി നിർത്ത് ..... പെട്ടന്നു ആതിര പറഞ്ഞതും അഭി ഇൻഡിക്കേറ്റർ ഇടത്തോട്ട് ഇട്ടു വണ്ടി നിർത്തി.... എന്താ... ആമി ?? ആതിര കുറച്ചു പുറകിൽ കാണുന്ന ഡോൾ ഷോപ് ചൂണ്ടി കാണിച്ചിട്ട് ..... എനിക്ക് ആ ടെഡി ബീർ വാങ്ങി താരോ ?? അഭി അത് കേട്ടിട്ട് ചിരിച്ചു

💬 Comments

View all comments