0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 766
കുറച്ചു നാൾ ഇവിടെ നിന്നിട്ട് പോയാമതി കേട്ടല്ലോ എല്ലാവരും .... ഒരു അമ്മയുടെ പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു .... ഇതൊക്കെ കേട്ട് ആമി ...... സുമിത്രമ്മയോട് … കൊഞ്ചിക്കൊണ്ട് പറഞ്ഞു..... അങ്ങനെ പെട്ടന്നൊന്നും പോവില്ല എൻ്റെ അച്ചമ്മേ കുറെ നാളുകഴിഞ്ഞിട്ടേ തിരികെ പോകു .... അതൊക്കെപ്പോട്ടെ എവിടെ എൻ്റെ സ്പെഷ്യൽ ചക്കടാ ...... വേഗം എടുത്തേ അല്ലെങ്കി ഞാൻ ഇപ്പോ പോകുവെ .... ഇതും പറഞ്ഞ് എല്ലാവരും കൂട്ടച്ചിരിയായി.... ശേഖരൻ - വന്നകാലിൽ നില്കാതെ എല്ലാവരും അകത്തോട്ട് കയറിക്കെ .... എന്നിട്ട് വേണം എൻ്റെ ആമിക്കുട്ടിക്ക് ചക്കടാ കഴിക്കാൻ .... അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാച്ച .... എന്നും പറഞ്ഞ് ആമി അകത്തോട്ട് കയറി
ആമിയുടെ പുറകെ ബാക്കി എല്ലാവരും കയറി .... കാർലോസും സഹായികളും ..... അവർ വരുമ്പോൾ നില്കാറുള്ള ഊട്ടുപുരയുടെ മുകളിലോട്ട് പോയി … അകത്തു .... ബാംഗ്ലൂർ വിശേഷവും ബിസ്സിനെസ്സ് കാര്യവും എല്ലാം ആയി ചർച്ച നടക്കുന്നു കൂടാതെ അഭിയുടെ കല്യാണ കാര്യവും ..... അങ്ങനെ ചായ കുടിച്ച് വിശേഷങ്ങൾ ഓക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് മല്ലിക എന്തോ ഓർമ്മവന്നത് പോലെ പറഞ്ഞത് …. ചന്ദ്രേട്ടാ നമ്മുക്ക് കൃഷ്ണൻ പണിക്കരുടെ എടുത്തോട്ട് പോയാലോ ....?? നേരം വൈകിക്കണ്ട .... മല്ലിക പറഞ്ഞപ്പോൾ ചന്ദ്രശേഖരന് സമ്മതം ... കപ്പിലെ ചായ കുടിച്ചു തീർത്ത് ചന്ദ്രശേഖരൻ അച്ഛനോടായി പറഞ്ഞു..... അച്ഛാ എന്നാൽ ഞാനും മല്ലികയും കൂടെ പണിക്കരുടെ അടുത്ത് പോയിട്ട് വരാം ആമി ഇവിടെ നിന്നോട്ടെ ..... അവൾ അങ്ങോട്ട് വന്നാൽ ആകെ മുഷിച്ചിലാവും എന്നാൽ

💬 Comments

View all comments