Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി…..
ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര
രഹസ്യങ്ങിലേക്ക് ഉള്ള യാത്ര
ആദിയുടെ വിധി ………..
**********************************
ആറു മാസങ്ങൾക്കു ശേഷം ,
ഡൽഹിയിലെ ഒരു വിജനമായ സ്ഥലം ....
ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു ഉള്ള റോഡിൽ കൂടി വരുന്നു ....
വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ മിനി ട്രക്ക് ....
ട്രക്കിൻ്റെ മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,,
അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ .....
ചുറ്റും ഭയാനകമായ ഇരുട്ട് ..... സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും ....
കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,
ആ മനുഷ്യൻ തൻ്റെ വണ്ടി ഓടിക്കുന്ന വ്യക്തിയോട് പറഞ്ഞു ....
ഇതാണ് ആ സ്ഥലം .....
ഇവിടെ നിർത്താം ....
ഓക്കെ സർ അങ്ങനെ ആയിക്കോട്ടെ ....
അതും പറഞ്ഞ് ..... വണ്ടിയുടെ വേഗത കുറച്ച് ....
ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വണ്ടി സൈഡിലോട്ട് നിർത്തി ...
തൊട്ട് പിന്നാലെ വന്ന മിനി ട്രക്കും....
അതേപോലെ ആദിയുടെ വണ്ടിയും ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വരി വരിയായി നിർത്തി .....
ആദിയുടെ ബുള്ളറ്റിൽ നിന്നും വണ്ടി ഓടിക്കുന്ന ആ വ്യക്തി ഇറങ്ങി .....
ഹെൽമെറ്റ് ഊരി മിററിൽ കുളത്തി ഇട്ടു
ഗ്ലോവ്സ് ഊരി വണ്ടിയുടെ സീറ്റിൽ വെച്ചു
നേരെ മുൻപിലോട്ട് നടന്നു എന്നിട്ട് ആ കറുപ്പ് വസ്ത്രദാരിയോട് ........
സർ ഇതാണോ ആ സ്ഥലം ......
അതെ ... ജാവീദ്
💬 Comments
View all comments