Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
....
ആദി അടുത്തുള്ള അമ്പതു കിലോ ഭാരം ഉള്ള ഡംബെല്ൽ എടുത്തു.....
കൊല്ലാനുള്ള ദേഷ്യത്തോടെ അവനു നേരെ പാഞ്ഞു ....
ഇത് കണ്ടതും അർജുനേട്ടൻ ആദിയെ പിടിച്ചു നിർത്തുവാൻ ശ്രമിച്ചു ...
എന്നാൽ ആദിയുടെ ശക്തി അതിലും വലുതായിരുന്നു
ആദിയെ പിടിച്ചു നിർത്തുവാൻ പറ്റാതെ ആയപ്പോൾ
അർജുനേട്ടൻ ഉച്ചത്തിൽ ആദിയുടെ മുഖത്തു നോക്കി
ആദിത്യൻ എന്ന് വിളിച്ചതും ആദി അവനെ ചവിട്ടിയതും ഒരുമിച്ചായിരുന്നു
ചവിട്ട് കൊണ്ടവൻ കുറച്ച് ദൂരേക്ക് തെറിച്ചു വീണു ....
അര്ജുനേട്ടൻ്റെ വിളിയിൽ ആദിയുടെ കോപം ശമിച്ചിരുന്നു
ചവിട്ട് കിട്ടി വീണവൻ എഴുനേറ്റ് ആദിയുടെ നേരെ വന്നതും
അർജുനേട്ടൻ അവനെ പിടിച്ചു നിർത്തി ,....
കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു ....
അതിനു ശേക്ഷം ആദിയെ വിളിച്ചു ക്യാബിനിലോട്ട് നടന്നു
ക്യാബിനിൽ എത്തിയതും അർജുനേട്ടൻ സംസാരിച്ചു തുടങ്ങി ....
എടാ ആദി നി എന്തിനുള്ള പുറപ്പാടാണ് ...
ഒരു വിധത്തിലാ അവരെ പറഞ്ഞ് വിട്ടത് .....
അർജുനേട്ടാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപോയി ......
ആദി നി ചവിട്ടിയത് ആ അഞ്ചേരി കോളനിയിലെ പിള്ളേരെ ആണ്
നി ഗുണ്ടാ ജിശാന്തിനെ അറിയില്ലേ ....
അവൻ്റെ പിള്ളേരാ മൊത്തം ....
ഇപ്പൊ ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട് ....
എന്നാലും നി ഒന്ന് സൂക്ഷിച്ചോ .....
അവൻ ആ ജിശാന്ത് ......
നിന്നെ അന്ന് ഇടിച്ചില്ലേ ജോൺ വർഗീസ്
അവൻ്റെ വലംകൈ ആണ്
അതാണ് പേടി .....
എന്തും ചെയ്യാൻ മടി ഇല്ലാത്ത പിള്ളേരാ ....
അർജുനേട്ടാ കുഴപ്പാവോ ....??
ഏയ് ഇല്ലാ പറഞ്ഞു തീർത്തല്ലോ
നീ ഇനി
💬 Comments
View all comments