0%

Chapter Title : ആദിത്യഹൃദയം 2 [അഖിൽ]

Author : Kambikathakal Read All Parts 778
എന്നാൽ എവിടെയോ കണ്ടതു പോലെ ആദിയുടെ അവസ്ഥ മനസിലാക്കിയപോലെ സമീർ പറഞ്ഞു തുടങ്ങി .... ഷഹാന .... എൻ്റെ ബീവി .... നി ഇല്ലാത്തപ്പോ ഇവിടെ കുറെ കാര്യങ്ങൾ ഒക്കെ നടന്നു ഇതൊക്കെ എപ്പോ നടന്നു ...?? നാലുമാസത്തോളം ആയി... ഇവളുടെ വീട്ടിൽ വേറെ ആലോചന വന്നപ്പോൾ വേറെ വഴി ഒന്നും തോന്നിയില്ല വിളിച്ചിറക്കി കൊണ്ടുവന്നു .... അങ്ങനെ പരിഭവങ്ങളും പിന്നാക്കങ്ങളും എല്ലാം പറഞ്ഞ് തീർത്തു ... അന്ന് സമീറിന്റെ വീട്ടിൽ തന്നെ കിടന്നു പിറ്റേന്ന് രാവിലെ ആദി ആദിയുടെ വീട്ടിലോട്ട് ചെന്നു അടിച്ചു വൃത്തിയാക്കി .... വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് സന്ധ്യ വരെ ഒന്ന് കറങ്ങി...... സന്ധ്യക്ക് നേരെ അർജുനേട്ടൻ്റെ അടുത്തൊട്ട് ചെന്നു കണ്ടപ്പോൾ തന്നെ അർജുനേട്ടനും കുറെ വഴക്കു പറഞ്ഞു പിന്നെ സമീറിന്റെ അടുത്ത് പറഞ്ഞത്പോലെ അർജുനേട്ടനോടും പറഞ്ഞു ..... അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോഴാണ് ജിമ്മിൽ നിന്നും ആരുടെയോ കരച്ചിൽ ... ആദിയും അർജുനേട്ടനും ചെല്ലുമ്പോൾ ഒരുത്തനെ അഞ്ചുപേർകൂടി തല്ലുന്നു ജിമ്മിൽ വരുന്നവർ തമ്മിലുള്ള സംഘർഷം .... ആദിയും അർജുനേട്ടനും അവരെ പിടിച്ചു മാറ്റുവാൻ നോക്കി എന്നാലും അവർ അടങ്ങുന്നില്ല ..... പിടിച്ചു മാറ്റാൻ ചെന്ന ആദിയെ അവരുടെ കൂട്ടത്തിലെ പ്രധാനി..... നെഞ്ചിൽ പച്ചകുത്തിയ ചിഹ്നത്തി പിടിച്ചു തള്ളി..... പെട്ടന്നു തന്നെ ആദിയുടെ കണ്ണിൽ കൂടി ആ കറുത്ത ദ്രാവകം ഉള്ള കുളിത്തൊട്ടി കടന്നു പോയി എവിടെ നിന്നൊക്കെ ഒരു അലർച്ച കേൾക്കുന്നു …..... ആദിയിൽ ഒരുതരം പക ....
കൊല്ലുവാൻ ഉള്ള കലി ഇതെല്ലം ഒരേ സമയം ശരീരത്തിൽ കയറി വരുന്നു

💬 Comments

View all comments