Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
...
അവിടെ ചെന്നപ്പോൾ സമീർ ഷഹാനെയും കൂട്ടി വന്നോളാം
ആദിയോട് കോളേജിലോട്ട് പോയിക്കോളാനും പറഞ്ഞു
ആദി നേരെ കോളേജിലോട്ട് പോയി ...
കോളേജിൽ എത്തി വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിറുത്തി
ചുറ്റും ഒന്ന് നോക്കി .... ദൂരെ ഓഡിറ്റോറിയതിനു മുൻപിൽ തന്നെ കൂട്ടുകാർ എല്ലാം നിൽക്കുന്നു
ആദി പതിയെ അങ്ങോട്ടേക്ക് നടന്നു .....
അപ്പോഴാണ് ആദി അവരെ കണ്ടത് ....
ജിമ്മിൽ തല്ലുണ്ടാക്കിയ അഞ്ചുപേർ
അവരുടെ ഒപ്പം ജോണും കൂട്ടരും അവർ മൊത്തം ഒരു ഇരുപതോളം പേർ ഉണ്ടാവും
ആദി പതിയെ അവർക്കു മുഖം കൊടുക്കാതെ ഓഡിറ്റോറിയത്തിൽ കയറി ....
കുറച്ചു നേരം കഴിഞ്ഞപ്പോൾ സമീറും ഷഹനയും എത്തി ....
അവർ ആദിയെ കണ്ടതും ആദിയുടെ അടുത്തൊട്ട് നടന്നു
അവരുടെ മുഖം കണ്ടപ്പോൾ തന്നെ ആദിക്ക് എന്തോ പ്രശനം ഉള്ളതുപോലെ തോന്നി
സമീറെ എന്താണ് മുഖം വല്ലാതെ ഇരിക്കുന്നേ രണ്ടുപേരുടെയും ....
ഒന്നും ഇല്ലടാ ആ വരുന്ന വഴിക്ക് ആ തലതെറിച്ചവന്മാര്
ഷാഹിയെ നോക്കി കമൻറ്റ് അടിച്ചു .... തെണ്ടികൾ ...
അവന്മാരോടൊക്കെ തിരിച്ചു ഒന്നും പറയാനും പറ്റുനില്ലലോ ....
എടാ പ്രശ്നത്തിന് ഒന്നും പോകണ്ട അവന്മാർ ഒക്കെ വലിയ ടീം ആണ്
നമ്മളെ കൊണ്ട് ഒന്നും കൂട്ടിയകൂടില്ല ....
വിട്ടുകള.......
എല്ലാം മൂടും പോയി ആദി .....
ഇക്ക..... അതൊക്കെ വിട്ടേ നമ്മുക്ക് നമ്മളുടെ കാര്യം നോക്കി നടക്കാം
ഇതിനൊക്കെ മറുപടി പറയാൻ പോയാൽ അതിനെ നേരം ഉണ്ടാവുള്ളു ....
അവന്മാരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ ....
നമ്മൾ പരുപാടിയിൽ പങ്കെടുക്കാൻ അല്ലെ വന്നത് ....
💬 Comments
View all comments