Chapter Title : ആദിത്യഹൃദയം 2 [അഖിൽ]
അവർക്ക് ഇനി ആവില്ല ആദി ശക്തനാണ് ....
ആ തിരിച്ചറിവ് ഉണ്ടായതും ..... എല്ലാവരും എഴുനേറ്റ് ഓടിത്തുടങ്ങി .....
ആദി ആ കാഴ്ച്ച കണ്ടതോടെ അട്ടഹസിച്ചു ചിരിച്ചു .....
ആദിയും ഓടി അവരുടെ പിന്നാലെ വേട്ടയാടാൻ .....
അവർ ഓടി നേരെ കോളേജ് വരാന്തയിൽ കയറി .... ആദി അവരുടെ പിന്നാലെയും .... ആദിയുടെ മുൻപിൽ ഓടുന്നവനെ ആദി കഴുത്തിൽ പിടിച്ച് അവൻ്റെ തല മുൻപിലെ തൂണിൽ ഇടിപ്പിച്ചു ..... അവന്റെ മൂക്കിൽനിന്നും വായയിൽനിന്നും രക്തം ഒലിച്ചിറങ്ങി .....
പിന്നെ ആദിയുടെ കൈയിൽ കിട്ടിയവൻ്റെ കൈ ഒടിച്ചു അവനെ കഴുത്തിൽ പിടിച്ചു വലിച്ചെറിഞ്ഞു ....
അങ്ങനെ അവരുടെ സഹായികളെ എല്ലാം ആദി പൂപറിക്കുന്ന ലാഘവത്തോട് കൂടി ഇടിച്ചൊതുക്കി ....
ഈ സമയത്തിനുള്ളിൽ തന്നെ ജോൺ തൻ്റെ അപ്പൻ്റെ വിശ്വസ്തനായ C.I ഷംസുദീനെ കാര്യം വിളിച്ചറിയിച്ചു .....
അയാൾ അതിവേഗം തന്നെ പോലീസ്‌സ്റ്റേഷനിൽ നിന്നും കോളേജ് ലക്ഷ്യമാക്കി നീങ്ങിയിരുന്നു ....
അയാൾ എത്തുന്നതിന് മുൻപ് തന്നെ ജോണും ജിശാന്തും ആദിയുടെ കൈയിൽ അകപ്പെട്ടിരുന്നു ....
ജിശാന്തിനെ ആദി ശക്തിയിൽ മുഖത്തിടിച്ചു ... എന്നിട്ട് അവൻ്റെ കൈയിൽ പിടിച്ചു തൻ്റെ തോളിൽ കൂടെ വലിച്ചു മലർത്തി അടിച്ചു എന്നിട്ട് അവൻ്റെ കാൽ പൊക്കിപിടിച്ച കാൽമുട്ടിൽ ശക്തമായി ചവിട്ടി ഒറ്റച്ചവിട്ടിൽ തന്നെ അവൻ്റെ കാൽ ഒടിഞ്ഞിരുന്നു ......എന്നിട്ടും കലി അടങ്ങാതെ വീണ്ടും വീണ്ടും അവനെ മർദിച്ചുകൊണ്ടിരുന്നു .....
ഇതൊക്കെ കണ്ട് ജോൺ വല്ലാതെ പേടിച്ചിരുന്നു ആദി അവനെ കണ്ടതും ഓടി ചെന്ന് അവൻ്റെ നെഞ്ചിൽ ചവിട്ടി ....ജോൺ തെറിച്ചു നിലത്തു വീണു
💬 Comments
View all comments