Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
.....
അങ്കിൾ ഇല്ലേ...???
അകത്ത് ഉണ്ട് നി കേറി വാ .....
അകത്ത് കയറിയതും അങ്കിൾ സോഫയിൽ ഇരിക്കുന്നു ...
ആദി നേരെ എതിർവശത്ത് ..... വന്ന് ഇരുന്നു ....
ആദി ഇപ്പോ എങ്ങനെ ഉണ്ട് ...??
വേദന കുറവുണ്ടോ ...???
ഇപ്പോ കുഴപ്പം ഇല്ലാ അങ്കിളേ ....
കാലിൽ ചെറിയ വേദന ഉണ്ട് അത്രയേ ഉള്ളു ....
ആദി നി അർജുൻ്റെ അടുത്തൊട്ട് പോകും എന്ന് പറഞ്ഞില്ലേ ...??
അത് എന്തായി ... പോകുന്നുണ്ടോ ...???
ഞാൻ അത് പറയാൻ തന്നെയാ വന്നത് അങ്കിളേ ...
അർജുനേട്ടൻ വിളിച്ചിരുന്നു ...
നാളെ സന്ധ്യ ആവുമ്പോഴേക്കും അങ്ങോട്ട് വരാൻ പറഞ്ഞു ...
രണ്ടു ദിവസം അവിടെ നിന്നിട്ട് പോവാം...
എന്നാ പറയുന്നേ ...... ഞാൻ അങ്കിളിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു .....
അതിന് എന്താ ആദി ..... അർജുൻ്റെ എടുത്തോട്ടലെ ...
നി അവിടെ ഒരാഴ്ച്ച നിന്നിട്ട് വന്നാമതി ....
അപ്പോഴേക്കും ഉമ്മയും സനയും ഷാഹിയും വന്നു ...
അവർ എല്ലാവരും .... വിശേഷവും ....
പോകുന്ന വിവരവും എല്ലാം ചോദിച്ചു ...
അത് കഴിഞ്ഞ് ഉമ്മയുടെ സ്പെഷ്യൽ നെയ്‌ച്ചോറും ബീഫും കഴിച്ചു ...
നാളെ ഉച്ചത്തിരുന്നു അർജുനേട്ടൻ്റെ അടുതെക്ക് പോകുവാൻ തീരുമാനിച്ചു ....
ആദി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു.....
*****************************
പിറ്റേ ദിവസം ലണ്ടൻ
വിഷ്‌ണു പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് എല്ലാം എടുത്തു ....
പതിയെ തൻ്റെ വില്ലയിൽ നിന്നും പുറത്തേക്ക് നടന്നു ...
പുറത്തിറങ്ങിയതും ... തന്നെ വെയിറ്റ്
💬 Comments
View all comments