Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
സമയം പുത്തൻപുരക്കൽ തറവാട്
ശേഖരൻ ഒഴികെ ബാക്കി എല്ലാവരും തറവാടിൻ്റെ ഉമ്മറത്തു ഇരുന്നു സംസാരിക്കുന്നു ....
പെട്ടന്നാണ് അഭിയുടെ ശ്രദ്ധയിൽ ദൂരെ നിന്നും തറവാട്ടിലേക്ക് ഒരു കാർ വരുന്നത് കണ്ടത് ....
അഭി എല്ലാവരോടും കാർ വരുന്നത് പറഞ്ഞു അതോടെ എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി ...
കാർ ആ വലിയ മതില്കെട്ടിനുള്ളിലേക്ക് കയറ്റി നിറുത്തി ....
എല്ലാവരുടെയും ശ്രദ്ധ കാറിലേക്ക് ....
കാറിൻ്റെ ഡോർ തുറന്ന് സജീവും വിഷ്ണുവും .....
കാറിൽ നിന്നും ഇറങ്ങിയതും സജീവും വിഷ്ണുവും എല്ലാവരെയും നോക്കി ചിരിച്ചു ...
സൗഭാഗ്യ- “സജീവേട്ടൻ .....!!!!!!”
ചന്ദ്രശേഖരൻ- “സജീവേ വിഷ്ണു .... ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ....”
സജീവ്- “എല്ലാവരെയും ഒന്നു ഞെട്ടിക്കാം എന്ന് വിചാരിച്ചു ....”
വിഷ്ണുവിനെ കണ്ടതും അഭി ചിരിച്ചു ,,,,, ആമിക്ക് ചെറിയ നാണവും ലജ്ജയും ....
സുമിത്രാമ്മ വിഷ്ണുവിനെ കണ്ടതും ഓടി ചെന്ന് കെട്ടിപിടിച്ചു നെറ്റിയിൽ സ്നേഹചുംബനവും കൊടുത്തു ...
“മോൻ ആകെ ക്ഷീണിച്ചു ..... എൻ്റെ കുട്ടി ഇനി ഇവിടെ നിന്നാൽ മതി .....
എത്ര വർഷം ആയി ഇങ്ങോട്ട് വന്നിട്ട് .....”
വിഷ്ണു- “ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാവും അമ്മുമ്മേ”
മല്ലിക - “അതെ എല്ലാവരും വന്ന കാലിൽ നില്കാതെ അകത്തോട്ട് കേറിക്കെ .....
വിഷ്ണുകുട്ടാ വന്നേ ..... “
സജീവ് വേഗം തന്നെ ഡ്രൈവർക്ക് അയ്യായിരം രൂപ കൊടുത്തു ....
ഡ്രൈവർ പൈസ കൂടുതലാണ് എന്ന് പറഞ്ഞു .....
സജീവ് സന്തോഷത്തോടെ തരുന്നതാണെന്നു പറഞ്ഞ് അയാളെ പറഞ്ഞയിച്ചു ...
സജീവ്- “അച്ഛൻ എവിടെ
💬 Comments
View all comments