Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
.....
മേളം നല്ലപോലെ മുറുകി നിൽക്കുന്നു .....
തൊട്ട് അടുത്തായി ചിന്തു കാവടി .....
അത് തകിൽ വാദ്യത്തിനൊപ്പം നൃത്തം വെക്കുന്നു ....
പിന്നെ കാവടി ..... പീലികാവടിയും ,, പൂക്കാവടിയും ....
പിന്നെയും ദാരാളം പരിപാടികൾ ....
എല്ലാംകൂടി അതിമനോഹരം ......
ഈ സമയം ആദി ഉത്സവ വേദിയിലൂടെ ആമിയെയും ആ വെള്ള ചുരിദാറുകാരിയെയും അന്വേഷിച്ചു നടക്കുന്നു ....
ആദിയുടെ പിന്നാലെ വർഗീസിൻ്റെ മല്ലന്മാരും ......
ആദി ഇതൊന്നും മനസിലാക്കാതെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു ...
ക്ഷേത്രത്തിൻ്റെ പുറത്തേക്ക് ഇറങ്ങിയ ആമി
നേരെ അഭിയുടെയും വിഷ്ണുവിൻ്റെയും അടുത്തേക്ക് ചെന്നു ...
അവരുടെ ഒപ്പം കൂടി ....
കുറച്ചു നേരം പൂരം ആസ്വദിച്ചതിനു ശേഷം ...
ആമിയുടെ നിർബന്ധ പ്രകാരം ...
അഭിയും വിഷ്ണുവും കൂടെ ഉത്സവ വേദിയിലേക്ക് നടന്നു .....
അവർ കടകളുള്ള വഴിയിൽ കൂടെ നടന്നു ....
അലുവയും ,പൊരിയും,കുപ്പിവളകളും, കളിപ്പാട്ടങ്ങളും
ഒക്കെ ആയി ആ സ്ഥലം മൊത്തം കടകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ...
അവർ അതിലെ നടപ്പോഴാണ് ആലിൻ്റെ വലതു വശത്തായിട്ട് ബജി കട കണ്ടത് ...
അഭിയും വിഷ്ണുവും ആമിയും കൂടെ അങ്ങോട്ട് നടന്നു ...
നടന്നുകൊണ്ടിരിക്കുമ്പോൾ .... അഭി വിഷ്ണുവിനോട്
അഭി- “വിഷ്ണു നീ ബജി കഴിച്ചിട്ടുണ്ടോ ....???”
വിഷ്ണു- “ഞാൻ അവിടെ ആയതുകൊണ്ട് ഇതൊന്നും കഴിച്ചിട്ടില്ല ....”
ആമി - “നിങ്ങൾ കഴിച്ചോ എനിക്ക് വേണ്ടാ ....
എനിക്ക് വിശപ്പില്ല .....”
അഭി- “വിശന്നിട്ട് കഴിക്കുന്നതല്ല ....
ചുമ്മാ കഴിക്കുനതാ .....
നീ വാ വിഷ്ണു അവൾക്ക് വേണ്ടെങ്കി വേണ്ടാ
💬 Comments
View all comments