Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
സമയം വരുമെന്ന്......
അന്ന് .....അയാൾ പറയും അതേപോലെ ചെയ്യണം എന്ന് ...
അയാൾ എന്നെ വിളിച്ചിരുന്നു ... സമയം ആയി ... ഉടൻ കേരളത്തിലോട്ട് ചെല്ലുവാനും പറഞ്ഞു ...
ബാക്കി എല്ലാം സമയം പോലെ അറിയിക്കാം എന്നാണ് പറഞ്ഞത് .....”
“പപ്പ അയാളെ കണ്ടിട്ടുണ്ടോ ...???
അയാളുടെ പേരെങ്കിലും അറിയോ ...???”
“വിഷ്ണു .... അയാൾ മരണം ആണ് ....
അയാളുടെ പേര് പോലും ആർക്കും അറിയില്ല ....
എനിക്ക് പോലും അറിയില്ല ....
നമ്മൾ വർക്ക് ചെയുന്നത് അയാൾക്ക് വേണ്ടി ആണ് ....”
“പപ്പക്ക് പേടി ഉണ്ടോ അയാളെ ....???”
“പേടിക്കണ്ട സ്ഥലത് പേടിക്കണം വിഷ്ണു ...
നിന്നെ ആയോധന കല പഠിപ്പിച്ചത് അവരുടെ ആളുകൾ തന്നെ ആണ് ...
നീയും കണ്ടിട്ടുള്ളതല്ലേ ഒരുപാട് ...
ഞാൻ ഇനി പറഞ്ഞു തന്നിട്ട് വേണോ ....മനസിലാക്കാൻ.....???”
“വേണ്ട പപ്പ മനസിലായി .....
എന്തായാലും അടുത്ത നിർദേശം വരട്ടെ .....”
ഹ്മ്മ് ....
മൂളികൊണ്ട് സജീവ് അവസാന പഫും എടുത്തു ...
സിഗരറ്റ് താഴെ ഇട്ടു ......
ആ തീയിൽ എരിയുന്ന സിഗരറ്റ്....
സജീവ് തൻ്റെ കാലുകൊണ്ട് ചവുട്ടി കിടത്തി....
എനിട്ട് വിഷ്ണുവിനെയും കൂട്ടി കാറിൻ്റെ അടുത്തൊട്ട് നടന്നു ....
****************************************
റോഡിൽ നല്ല ട്രാഫിക്കും പൊടിയും ...
റോഡ് പണി കാരണം ...
ആകെ കുണ്ടും കുഴിയും ആണ് റോഡിൽ ...
ആദി .... ചെറിയ ഒരു കട കണ്ടപ്പോൾ വണ്ടി പതിയെ കടയുടെ അരുഭാഗത്ത് നിറുത്തി ...
പതിയെ ഇറങ്ങി .... ഹെൽമെറ്റ് മിററിൽ കുളത്തി
💬 Comments
View all comments