Chapter Title : ആദിത്യഹൃദയം 4 [അഖിൽ]
...
കടയിലോട്ട് നടന്നു ....ഒരു ചായയും വാങ്ങി ... കുടിച്ചു കൊണ്ടിരിന്നു ...
പെട്ടന്ന് ആദിയുടെ ഫോൺ അടിച്ചു ...
അർജുനേട്ടൻ കാളിങ് ....
ആദി ഫോൺ എടുത്ത് സംസാരിച്ചു തുടങ്ങി ...
“ഹലോ അർജുനേട്ടാ ...”
“ആദി നി എവിടെ എത്തി ...???”
“ഞാൻ ഒരു അരമണിക്കൂറിൽ എത്തും ....”
“ആണോ ...നി നേരെ ഉത്സവം നടക്കുന്ന ക്ഷേത്രം ചോദിച്ചു പോന്നേക്ക് ...
ഇവിടെ ചില സ്ഥലത്തു ഫോണിൽ റേഞ്ച് കിട്ടില്ല ....
ഞാൻ ഒരു അരമണിക്കൂർ കഴിയുമ്പോൾ ക്ഷേത്രത്തിൻ്റെ
അടുത്തുള്ള വഴിയിൽ നിൽക്കാം ....”
“അങ്ങനെ ആവട്ടെ ചേട്ടാ ....
ഞാൻ എത്തുമ്പോൾ വിളിക്കാം ...
പിന്നെ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചിട്ടുണ്ടല്ലോ നോക്കി വരാം ....”
“എന്നാൽ സമയം കളയാതെ നി വേഗം ഇങ്ങോട്ട് വാ ..."
“ശരി അർജുനേട്ടാ ....
ഞാൻ ദേ ഇറങ്ങി .....”
അതും പറഞ്ഞ് ഫോൺ കട്ട് ആയി .....
ആദി ചായയുടെ പൈസയും കൊടുത്ത് വണ്ടിയുടെ അടുത്തെത്തി ...
വണ്ടിയിൽ കയറി ഹെൽമെറ്റ് വെക്കുവാൻ പോയപ്പോൾ ആണ് ആദി റോഡിലെ പൊടിയുടെ കാര്യം ആലോചിച്ചത് ...
വേഗം തന്നെ ആദി ... ഗൂഗിൾസ് എടുത്ത് മുഖത്തു വെച്ചു ...എന്നിട്ട് ഹെൽമെറ്റും വെച്ച് യാത്ര തുടങ്ങി ...
കുറെ നേരം യാത്ര ചെയ്തു ....
വിജനമായ സ്ഥലം .....
ആദി ഫോൺ ഹോൾഡറിൽ ഉള്ള ഫോണിലേക്ക് നോക്കി ...
സിഗ്നൽ ഇല്ലാത്തതു കൊണ്ട് ... വഴി മനസിലാവുന്നില്ല ....
ആദി രണ്ടുംകൽപിച്ച് മുൻപോട്ട് തന്നെ വണ്ടി ഓടിച്ചു ..
💬 Comments
View all comments