Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
തീരത്തുള്ള ചെറിയ കയറ്റിലേക്ക് ഓടുന്നത് കണ്ടതും .....
വിഷ്ണുവിനും കാർലോസിനും അഭി എന്ത് കണ്ടിട്ടാണ് ഓടുന്നതെന്നു മനസിലായില്ല ....
അവരും വേഗം തന്നെ അഭിയുടെ പിന്നാലെ ഓടി .....
അഭി കുറച്ചു ദൂരം ഓടിയതിനു ശേഷം ഒരു വലിയ മരത്തിൻ്റെ അരികിൽ നിന്നു ...
പിന്നാലെ ഓടിയ വിഷ്‌ണുവും കാർലോസും കൂട്ടാളികളും .....
അഭിയുടെ അടുത്ത് എത്തിയതും അവരും ആ കാഴ്‌ച്ച കണ്ടു .....
ആമിയെ അപഹരിച്ച ആ കറുത്ത വസ്ത്രധാരികളുടെ വണ്ടി .....
അഞ്ചോളം വണ്ടികൾ ഒരു വലിയ മരത്തിൻ്റെ മറയിൽ ....
മൂടി വെച്ചിരിക്കുന്നത് പോലെ .....
അത് കണ്ടതും എല്ലാവരിലും ഒരു പ്രതീക്ഷ വന്നു .....
പെട്ടന്ന് അഭി എല്ലാവരോടുമായി പറഞ്ഞു ..."വിഷ്‌ണു…,,,,,
അവർ ഇവിടെ അടുത്ത് തന്നെയുണ്ട് .....
നമ്മുക്ക് എത്രയും വേഗം തന്നെ അവരെ കണ്ടുപിടിക്കണം ......"
അത് പറഞ്ഞു തീർന്നതും വിഷ്‌ണു ....
"കാർലോസെ ...,,,,
ഇനി നമ്മുക്ക് രണ്ട് സംഘമായി തിരയാം .....
അവർ അധിക ദൂരം പോകുവാൻ സമയമായിട്ടില്ല ....
ഒന്നിലെങ്കിൽ അവർ ഇവിടെ കാണും ...
അല്ലെങ്കിൽ അവർ നദി മുറിച്ചു കടന്നിരിക്കണം ......
അല്ലാതെ അവർ ഇവിടെ വണ്ടി മറച്ചു വെക്കില്ല… "
ഇത് കേട്ടതും കാർലോസ് ....
"നമ്മുക്ക് ഇരുവശത്തേക്കും കുറച്ചു ദൂരം പോയി നോക്കാം ….
അവരുടെ സാനിധ്യം ഒന്നും ഇവിടെ ഇല്ലെങ്കിൽ…
നമുക്ക് ഇവിടേക്ക് തന്നെ തിരിച്ചുവരാം ....
എന്നിട്ട് നദി മുറിച്ചു കടക്കാം…. ."
അത് പറഞ്ഞു തീർന്നതും .....
അവർ രണ്ട് സംഘങ്ങളായി പിരിഞ്ഞു .....
💬 Comments
View all comments