0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.4K
അത് കണ്ടതും ആദിക്ക് ഒരേപോലെ പേടിയും സന്തോഷവും വന്നു…രക്ഷപെടാൻ സാധ്യത ഇല്ലാതെ സ്ഥലത്തുനിന്നും കല്ലുകൊണ്ടുള്ള വാതിൽ ഇപ്പോൾ തുരങ്കവും… ആദി അവന്റെ മനസ്സിൽ ആലോചിച്ചു….. പെട്ടന്നാണ് മുകളിൽ നിന്നും ചെറിയ ഒരു പ്രകാശം താഴക്ക് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്… അത് പതിയെ പതിയെ താഴേക്ക് വന്നുകൊണ്ടിരുന്നു….. അതിനെ കണ്ടപ്പോൾ തന്നെ ആദിക്കും ആമിക്കും അത് മിന്നാമിനുങ്ങാണ് എന്ന് മനസിലായി…. അത് കണ്ടതും ആമി അവളുടെ കൈകൾ പതിയെ നീട്ടി പിടിച്ചു…. അടുത്തെത്തിയതും ആ പ്രാണി ആമിയുടെ കൈയിൽ തന്നെ വന്നിരുന്നു….. പെട്ടന്ന് തന്നെ മുകളിൽ നിന്നും ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ താഴേക്ക് മിന്നിക്കൊണ്ട് പറന്നിറങ്ങി… അവർ നിൽക്കുന്ന സ്ഥലം മുഴുവൻ മിന്നാമിന്നിങ്ങുകളുടെ പ്രകാശം കൊണ്ട് മിന്നി തിളങ്ങി… അതോടെ അവിടം ആകെ തെളിഞ്ഞു കാണുവാൻ തുടങ്ങി…. ആമി ഇത് കണ്ടതോടെ കൊച്ചുകുട്ടികളെ പോലെ… സന്തോഷം കൊണ്ട് ചുറ്റും നോക്കി കൊണ്ടിരുന്നു…. ആദിയും ഇതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു…. പതിയെ ആ മിന്നാമിനുങ്ങുകൾ ആദിയുടെയും ആമിയുടെയും ഇടതുവശത്തുള്ള തുരങ്കത്തിലേക്ക് മിന്നിക്കൊണ്ട് പറന്നു നീങ്ങി…. അതോടെ ആ തുരങ്കത്തിലുള്ള പാത തെളിഞ്ഞു കണ്ടുതുടങ്ങി…. പെട്ടന്ന് തന്നെ ആദി ആമിയെയും കൊണ്ട് ആ തുരങ്കത്തിലേക്ക് മിന്നാമിന്നിങ്ങിനൊപ്പം നടന്നു നീങ്ങി….. അവർ കുറച്ചു ദൂരം അതിലൂടെ നടന്നു… പതിയെ പതിയെ തുരങ്കത്തിന്റെ സ്വഭാവവും മാറി തുടങ്ങി… ചില സ്ഥലങ്ങളിലൊക്കെ ഇടുങ്ങിയതും കൂർത്ത മുനയുള്ള കല്ലുകളും… അങ്ങനെ പല തരത്തിലുള്ള അപകടം നിറഞ്ഞ തുരങ്കമായി മാറിക്കൊണ്ടിരുന്നു…. കുറച്ചു നേരം കൂടെ അവർ മുൻപിലേക്ക് നടന്നു നീങ്ങി… പോകും തോറും ചെറിയ രീതിയിൽ വെള്ളം

💬 Comments

View all comments