Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
കയറി പിടിച്ചു… എന്നിട്ട് ആദിയോട്….
"ഇയാള് എങ്ങോട്ടാ പോകുന്നേ…??
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞില്ലേ….
എനിക്ക് ചെയുതായിട്ട് പേടി ആവുന്നുണ്ട്….
ഇയാൾക്ക് മാത്രം എങ്ങനെയാണ് ഈ ഇരുട്ടത്ത് കാണുവാൻ പറ്റുന്നത്…?? "
അത് കേട്ടതും ആദി ഒരു ചിരിയോടെ.....
"ആതിരേ..,,,
ഞാൻ എവിടേക്കും പോകുന്നില്ല….
നമ്മുക്ക് ജീവിതാവസാനം വരെ ഇവിടെ നിൽക്കുവാൻ പറ്റില്ലലോ….
ഞാൻ ആ വെളിച്ചം വന്നത് എവിടെ നിന്നാണ് എന്ന് നോക്കട്ടെ….. നീ കൈ വിട്ടേ… "
"വേഗം നോക്ക്…"
അങ്ങനെ പറഞ്ഞുകൊണ്ട് ആമി മനസില്ലാമനസോടെ ആദിയുടെ കൈയിൽ നിന്നും പിടിവിട്ടു….
അതിനുശേഷം ആദി വെളിച്ചം കണ്ട പാറക്കല്ലിൽ മുഴുവൻ നോക്കി….
ആ കല്ലിൽ ഒരു വിള്ളൽ വീണത് പോലെ….
ആദി പതിയെ ആ കല്ലിന്റെ വിള്ളൽ വീണിരിക്കുന്നു ഭാഗത്ത് തന്റെ രണ്ട് കൈകൊണ്ടും ശക്തിയിൽ അമർത്തി…..
ആ കല്ല് പതിയെ പിന്നിലേക്ക് നീങ്ങി തുടങ്ങി… അത് മനസ്സിലായതും ആദി ഒന്നുംകൂടെ ശക്തിയിൽ ആ കല്ല് തള്ളി നീക്കി….
ആ കല്ല് ഒരു വാതിലായിരുന്നു….. അത് മനസ്സിലായതും ആദിക്ക് സന്തോഷമായി…. കുറച്ചു നേരത്തിനുള്ളിൽ തന്നെ ആദി ആ കല്ലുകൊണ്ടുള്ള വാതിൽ തള്ളി തുറന്നു…..
അവിടെയും ഇരുട്ട് മാത്രം….
ആദി പതിയെ ആമിയുടെ കൈയിൽ പിടിച്ചുകൊണ്ട് ആ തുറന്ന വാതിലിലൂടെ ഉള്ളിലേക്ക് കയറി…
ഉള്ളിൽ കയറിയതും ചുറ്റും ഇരുട്ട് മാത്രം….
ആമിക്ക് ഇരുട്ടായതു കാരണം ഒന്നുംതന്നെ കാണുവാൻ സാധിക്കുന്നില്ല…
അവൾ ചെറിയ പേടിയോടെ ആദിയുടെ കൈയിൽ മുറുക്കെ പിടിച്ചുനിന്നു…..
ആദി പതിയെ തൻ്റെ ചുറ്റും നോക്കി…. അവരുടെ ഇടതുവശത്തായി ഒരു വലിയ തുരങ്കം….
💬 Comments
View all comments