Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
വന്നത്…. "
അതു പറഞ്ഞു തീർന്നതും ആദി പതിയെ ചിരിച്ചു….
ആദി പതിയെ ആമിയെ നോക്കി…..
അവളുടെ മുഖം ആകെ വാടി തുടങ്ങി….
അവളുടെ മുഖത്ത് പേടിയുടെ പടലം തീർത്ത പോലെ…..
അത് കണ്ടതും ആദി പെട്ടന്ന് തന്നെ ആമിയോട്…
"ഏയ്യ്… ഞാൻ വെറുതെ പറഞ്ഞതാണ്…
ഇയാള് സീരിയസ് ആവല്ലേ….. "പെട്ടന്നാണ് ഒരു ചെറിയ വെളിച്ചം ആമിയും ആദിയും നിൽക്കുന്നതിൻ്റെ എത്തിവശത്തായി മിന്നി മിന്നി കത്തുന്നത് അവർ കണ്ടത്…..
അത് പതിയെ ആ പാറയുടെ ഉള്ളിലേക്ക് കയറി പോയി….
അത് കണ്ടതോടെ ആദി അവിടേക്ക് സൂക്ഷിച്ചു നോക്കി… എന്നിട്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.. ആമിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു….
എന്നിട്ട് ആമിയോട്…
"ആതിര…. നീ ആ വെളിച്ചം കണ്ടില്ലേ..?? "
"ഞാൻ കണ്ടു….
പക്ഷെ അത് എന്താണ് എന്ന് മനസിലായില്ല… "
"നമുക്ക് അവിടം വരെ പോയി നോക്കിയാലോ…
ഇവിടെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലലോ….
ഈ ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങണ്ടേ… "
"ഹ്മ്മ്….
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ല…
മുഴുവൻ ഇരുട്ടല്ലേ…. "
ആദി ആമിയുടെ കൈയിൽ തൻ്റെ കൈകൊണ്ട് പിടിച്ചു… എന്നിട്ട് ആമിയോട്…
"എൻ്റെ കൈയിൽ മുറുക്കി പിടിച്ചോ…
എനിക്ക് ചെറുതായിട്ട് കാണുവാൻ പറ്റുന്നുണ്ട്…
എൻ്റെ പിന്നാലെ നടന്നാൽ മതി… "
അതും പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും കൂടെ ആ പടിത്തട്ടിലൂടെ.… ഓരോ അടിയും ശ്രദ്ധിച്ചുകൊണ്ട് വെളിച്ചം കണ്ട സ്ഥലത്തേക്ക് അവർ നടന്നുനീങ്ങി ….
അവിടെ എത്തിയതും… ആദി ആമിയുടെ കൈയിൽ നിന്നും തൻ്റെ കൈ എടുത്തു… പെട്ടന്ന് തന്നെ ആമി ആദിയുടെ കൈയിൽ
💬 Comments
View all comments