Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
വിളിച്ചു വരുത്തിയത് ഞാൻ ആണ് ...."
"സർ ,,,,
ഇവിടെ നിൽക്ക് ...
ഞാൻ പണിക്കാരെ വിളിച്ചിട്ട് വരാം ...
നമുക്ക് ആദി സാറിനെ കണ്ടുപിടിക്കാം ......"
അത് പറഞ്ഞുകൊണ്ട് പഴനി വേഗം തന്നെ പണിക്കാരെ വിളിച്ചു കൊണ്ടുവന്നു .....
അവിനാഷ് ഈ സമയംകൊണ്ട് തന്നെ വേട്ടക്കുള്ള തോക്കുമായി ഫാം ഹൗസിൻ്റെ മുൻപിൽ തന്നെ പഴനിയെ കാത്ത് നിന്നു....
പഴനിയും കൂട്ടരും എത്തിയതും .....
അവർ എല്ലാവരും കൂടെ ഇറങ്ങി .... താടകാ വനത്തിലേക്ക് ....
ആദിയെ തേടി ......
*************************************
താടകാ നദിയുടെ കിഴക്കേ ഗുഹാമുഖം ...
ആമിയെ അപഹരിച്ച കറുത്ത വസ്ത്രധാരികളുടെ പ്രധാനിയുടെ നിർദേശം പ്രകാരം രണ്ടാമത്തെ സംഘം താടകാ നദി മുറിച്ചുകടന്ന് പതിയെ കിഴക്കേ ഗുഹാമുഖത്തിലേക്ക് നടന്നു നീങ്ങി…..
കാടിന്റെ ഭീകരതയിലും ഒട്ടും ഭയപ്പെടാതെ തന്നെ അവർ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങിക്കൊണ്ടിരുന്നു….
നദിയുടെ തീരത്തുകൂടെ നടന്നു പോക്കുകയാണെങ്കിൽ അവരെ പെട്ടന്ന് തന്നെ കാണുവാൻ സാധിക്കും… അതേപോലെ തൊട്ടടുത്തു നിന്ന് ഗുഹാമുഖം നിരീക്ഷിച്ചാൽ ഗുഹയിൽ നിന്നും പുറത്തേക്ക് വരുന്നവർക്ക് തങ്ങളെ കാണുവാൻ സാധിക്കും….
ഇത് രണ്ടും ഒരേപോലെ ഒരേസമയത്ത് ആരും കാണാതെ ചെയ്യണമെങ്കിൽ ഉള്ളകാട്ടിൽ മറഞ്ഞിരിക്കണം എന്ന് മനസിലാക്കിയ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി… എല്ലാവരെയും കൂട്ടി പതിയെ കിഴക്കേ ഗുഹാമുഖത്തിനു എതിർവശതുള്ള കാട്ടിലേക്ക് നീങ്ങി….
അവിടേക്ക് നടക്കും തോറും.. വന്യമൃഗങ്ങളുടെ ചെറിയ ശബ്ദങ്ങളും ചീവിടിന്റെ ശബ്ദവും അതേപോലെ ഭയപെടുത്തുന്ന അന്ധകാരവും…. മൊത്തത്തിൽ ഭീതിപ്പെടുത്തുന്ന അന്തരീഷം….
ആവർ പത്തുപേരും ശബ്ദമുണ്ടാക്കാതെ ആ കൊടും കാട്ടിലേക്ക് കയറി…
ആവർ ഇരുട്ടിന്റെ മറയിൽ പതുങ്ങിയിരുന്നു…
ആദിയെയും
💬 Comments
View all comments