0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.5K
ആമിയെയും വേട്ടയാടാൻ…. ആവർ കുറച്ചു നേരം കൂടെ അവിടെതന്നെ ആമിയെയും ആദിയെയും പ്രതീക്ഷിച്ചുകൊണ്ടിരുന്നു…. ഒരു പത്തുമിനിട്ടും കൂടെ കഴിഞ്ഞതിനു ശേഷം… ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഇരുട്ടിന്റെ മറയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് തനിക്ക് ചുറ്റും വീക്ഷിച്ചു….. എങ്ങും നിശബ്ദത മാത്രം….. ആ നിശബ്ദതയിൽ നിന്നും ആ വ്യക്തിക്ക് ആമിയും ആദിയും ഇവിടെയുണ്ടാവാൻ സാധ്യതയില്ലാ എന്ന് മനസിലാക്കി…. ഒന്നിലെങ്കിൽ ആവർ രക്ഷപ്പെട്ടു അല്ലെങ്കിൽ ആവർ തങ്ങളുടെ പ്രധാനിയുടെ നീരീക്ഷണത്തിലുള്ള ഗുഹാമുഖത്തിലൂടെ ഈ സമയം പുറത്തേക്ക് വന്നിട്ടുണ്ടാവണം…. അയാൾ പതിയെ തന്റെ കൂട്ടാളികളെ നോക്കി… അതിൽ തന്റെ തൊട്ട് അടുത്ത് നിൽക്കുന്ന വ്യക്തിയെ ആയാൽ വീണ്ടും സൂക്ഷിച്ചു നോക്കി…. അത് മനസിലാക്കിയത് പോലെ അയാൾ തിരിച്ചും നോക്കി…. പെട്ടന്നാണ് ആ മേൽനോട്ടം വഹിക്കുന്ന വ്യക്തി തന്റെ അരയിലുള്ള കത്തി എടുത്ത് നിമിഷ നേരത്തിനുള്ളിൽ തന്നെ അയാളുടെ തലയുടെ ഭാഗത്തേക്ക് എറിഞ്ഞത്….. അത് മനസ്സിലാക്കിയതും അയാൾ തന്റെ മരണത്തെ മുഖാമുഖം കണ്ടു… അയാൾ തന്റെ കണ്ണുകൾ കൂട്ടിയടച്ചു… കുറച്ച് നിമിഷത്തിനു ശേഷവും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കി ആ വ്യക്തി പതിയെ തന്റെ കണ്ണുകൾ തുറന്നു…. അയാളുടെ മുൻപിൽ തന്നെ ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി നിൽക്കുന്നു… അയാൾ പതിയെ തിരിഞ്ഞു നോക്കി അപ്പോഴാണ് അയാൾ ആ കാഴ്ച്ച കണ്ടത്… തന്റെ പുറകിലായി ഒരു വലിയ പാമ്പ്… മേൽനോട്ടം വഹിക്കുന്ന വ്യക്തി എറിഞ്ഞ ആ മൂർച്ചയുള്ള കത്തി പാമ്പിന്റെ തലയറുത്ത് ആ മരത്തിൽ തറച്ചിരിക്കുന്നു…. അയാളുടെ മനസിലൊരാശ്വാസം….. അയാൾ പതിയെ അവിടെ നിന്നും എഴുന്നേറ്റു

💬 Comments

View all comments