0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 489
പെട്ടന്ന് തന്നെ പഴനി ഉറക്കെ അവിനാഷിനെ വിളിച്ചു… വിളികേട്ടതും എല്ലാവരും വേഗം തന്നെ പഴനിയുടെ അടുത്തേക്ക് എത്തി…. അടുത്തെത്തിയതും പഴനി എല്ലാവർക്കും ബലിക്കല്ലിൽ പറ്റിപ്പിടിച്ചു കിടക്കുന്ന രക്തകറ കാണിച്ചു കൊടുത്തു…. എന്നിട്ട് പതിയെ അവിനാഷിനോട്‌… "സർ…,,, ഞാൻ പറഞ്ഞില്ലേ…. ഇവിടെ പ്രേതം ഉണ്ടെന്ന്… ഇത് പ്രേതത്തിൻ്റെ പണിയാണ്… " "പ്രേതം മണ്ണാങ്കെട്ട…. ഒറ്റ അടി തന്നാലുണ്ടല്ലോ…. " "സർ..,,, ആദി സർനെ പ്രേതം പിടിച്ചിട്ടുണ്ടാവും… അതിൻ്റെ സൂചനയാണ് ഈ ചോര… പഴമക്കാർ പറഞ്ഞുള്ളു അറിവാ.. " പഴനി അത് പറഞ്ഞതും ഒപ്പമുണ്ടായിരുന്നു കൂയിട്ടാളികളും പഴനിയുടെ വാദം അംഗീകരിച്ചു… വീണ്ടും പഴനി തമിഴും മലയാളവും കലർന്ന ഭാഷയിൽ അവിനാഷിനോട്… "സർ..,,, ആദി ഉങ്കളുടെ ഫ്രണ്ട് മട്ടും താനേ…??? തമ്പി ഒന്നും അല്ലലോ…. വിടുങേ സർ…. അവരെ തപ്പി കാട്ടിലേക്ക് പോയിട്ടാ… നമ്മളെയും പ്രേതം പിടിച്ചിടും…. തിരുമ്പി പോലം…. " കൂട്ടാളികളെല്ലാം പഴനിയുടെ ഒപ്പം നിന്നു…. പെട്ടനാണ് പഴനിയുടെ ചെവിക്കല്ല പൊളിയണ അടി അവൻ്റെ കവിളിൽ വീണത്…. പഴനി അടികിട്ടിയതും താഴേക്ക് ചെവി പോത്തികൊണ്ട് വീണു…. പഴനി തന്റെ മുന്നിലേക്ക് നോക്കിയതും ദേഷ്യത്തിൽ തന്നെ തല്ലാൻ വരുന്ന അവിനാഷിനെയാണ് കണ്ടത്…. അത് കണ്ടതും പഴനി വേഗം തന്നെ പറഞ്ഞു… "ആയ്യോാ…,,,
സാറേ ഇനി എന്നെ തല്ലല്ലേ…. "അത് കേട്ടതും അവിനാഷ് പഴനിയെ ചവിട്ടുവാൻ വേണ്ടി ഉയർത്തിയ കാൽ പിൻവലിച്ചു എന്നിട്ട് പഴനിയോട്… "ആദി ഫ്രണ്ട് മാത്രം അല്ലടാ… എന്റെ സഹോദരൻ ആണ്…. മനസിലായോടാ പന്ന… മോനെ.. !!!...." പഴനിയും കൂട്ടാളികളും അവിനാഷിൻ്റെ ഭാവ മാറ്റം കണ്ടതും ശരിക്കും പേടിച്ചു പോയി… ഇത്രയും നാൾ അവിനാഷിൻ്റെ ഒപ്പം നിന്നിട്ടും ഇങ്ങനെ ഒരു സ്വഭാവം അവർ ആദ്യമായിട്ടാണ് കാണുന്നത്….. പെട്ടന്ന് തന്നെ അവിനാഷ് പഴനിയോട്… "ഇവിടെ പ്രേതം ഉണ്ടോടാ…??? പറയടാ പന്നി….. " "ഇല്ല… സർ പ്രേതം ഇല്ലാ… " "പിന്നെ എന്തിനാടാ… ഇപ്പോ ഇതൊക്കെ എഴുന്നുള്ളിക്കുന്നത്… നിൻ്റെ നാവ് ഇറങ്ങി പോയോ… പറയടാ… " "സാറേ…. സോറി തെറ്റ് പറ്റിപ്പോയി…. ഇനി ഉണ്ടാവില്ല…. ആദി സാറിനെ നമ്മുക്ക് കണ്ടുപിടിക്കാം… " അതും പറഞ്ഞുകൊണ്ട്

💬 Comments

View all comments