Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
പതിയെ ആ പാമ്പിനെ അയാളുടെ കാലിൽ നിന്നും വേർപെടുത്തി….
കാലിൽ നിന്നും പാമ്പിനെ എടുത്തതോടെ അയാൾക്ക് പാതി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു….
വിഷ്ണു പതിയെ ആ പാമ്പിനെ നിരീക്ഷിച്ചു തുടങ്ങി….
ഇപ്പോഴും ചെറുതായി ചോര ഒലിച്ചിറങ്ങുന്നു…
അതിനർത്ഥം ഈ പാമ്പിനെ കുറച്ച് മുൻപാണ് കൊന്നിരിക്കുന്നത്….
പെട്ടന്ന് തന്നെ വിഷ്ണു സാഹിയികളുടെ കൈയിൽ നിന്നും ഫ്ലാഷ് ലൈറ്റു വാങ്ങി ചുറ്റും നോക്കി…
തൊട്ടടുത്തുനിന്നും തന്നെ വിഷ്ണുവിന് ആ പാമ്പിൻ്റെ തല കണ്ടുപിടിക്കുവാൻ സാധിച്ചു…
വിഷ്ണു പതിയെ ആ തല കിടക്കുന്ന സ്ഥലത്തേക്ക് നീങ്ങി നിന്നു…
എന്നിട്ട് വീണ്ടും ആ തല കിടക്കുന്നത്തിൻ്റെ പിന്നിലുള്ള മരത്തിലേക്കും നോക്കി…
പെട്ടന്ന് തന്നെ മരത്തിൽ വീണിരുന്ന കത്തികൊണ്ടുള്ള വെട്ടിൻ്റെ ഭാഗം വിഷ്ണുവിൻ്റെ കണ്ണിൽ പെട്ടു…
ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കാർലോസും അഭിയും കൂട്ടാളികളും വിഷ്ണുവിൻ്റെ പിന്നിൽത്തന്നെ ഉണ്ടായിരുന്നു…
വിഷ്ണു പതിയെ എഴുന്നേറ്റു എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ അഭിയോട്…
"അഭി..,,,
ആമി ഇവിടെ അടുത്ത് തന്നെയുണ്ട്….
നീ ഈ കിടക്കുന്ന പാമ്പിനെ കണ്ടോ …
ഇത് ഫ്രഷ് കിൽ ആണ്….
എന്നുവെച്ചാൽ ഈ കാണുന്ന പാമ്പിനെ കൊന്നിട്ട് അധിക സമയം ആയിട്ടില്ല…
അതുകൊണ്ട് അവർ അടുത്ത് തന്നെയുണ്ട്… "
അതുകേട്ടതും എല്ലാവർക്കും സന്തോഷമായി… അഭി എല്ലാവരോടുമായി പറഞ്ഞു…
"ഇനി നമുക്ക് സമയം പാഴാക്കാനില്ല…
വേഗം തന്നെ ആമിയെ കണ്ടുപിടിക്കണം….
കാർലോസെ… ഗൺ ലോഡ് ചെയ്തു വെച്ചേക്ക്…
അവന്മാരെ കിട്ടിയാൽ ചോദ്യം പറച്ചിലൊന്നുമില്ല…
തോക്ക് ചൂണ്ടി കാഞ്ചി വലിച്ചെക്കണം… ""അതൊക്കെ കാർലോസ് നോക്കിക്കോളാം… മോനെ… "
പെട്ടന്ന് തന്നെ വിഷ്ണു….
"ഇനിയുള്ള ഓരോ ചുവടും
💬 Comments
View all comments