Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
എവിടെയാണ് പഠിക്കുന്നേ…?? "
"ഡാൻസ് ബാംഗ്ലരിലുള്ള ഇന്സ്ടിട്യൂട്ടിൽ… "
"അപ്പോ കോളേജ്…?? "
"ഡാൻസ് ആഴ്ചയിൽ രണ്ട് ദിവസം മാത്രം…
കോളേജ് ബാംഗ്ലൂർ തന്നെ…
അവിടെ സൈക്കോളജി ആയിരുന്നു സബ്ജെക്ട്..
ഇപ്പോ അവസാന വർഷ പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്നു… "
"നിങ്ങളൊക്കെ ബാംഗ്ലൂർ ബേസ്ഡ് ആണല്ലേ… "
"അതെ…
ബാംഗ്ലൂർ ആണ്…
പക്ഷെ എനിക്ക് രാമപുരം ആണ് ഇഷ്ട്ടം…
അവിടെ അച്ഛമ്മ അച്ചാച്ചൻ അങ്ങനെ എല്ലാവരുമുണ്ട്…
എപ്പോഴും എന്നെ ആമി ആമി എന്ന് വിളിച്ചു പിന്നാലെ നടക്കും ഭയങ്കര സ്നേഹമാണ് എന്നോട്… "
"ആമിയോ…??
വീട്ടിൽ വിളിക്കുന്ന പേര് ആണോ..?? "
"എന്നെ എല്ലാവരും….
ആമി എന്നാ വിളിക്കുന്നെ…
വീട്ടിലും കോളേജിലും ആമി എന്നാണ്.. "
"ആമി… നല്ല പേര്…
ഞാൻ ഒരു കാര്യം പറയട്ടെ…. "
ആമി ആകാംഷയോടെ ആദിയുടെ മുഖത്തേക്ക് നോക്കി എന്നിട്ട് ആദിയോട്
"എന്താ ആദിയേട്ടാ…???.. "
"പ്രത്യേകിച്ച് ഒന്നും ഇല്ലാ…
പക്ഷെ നിന്നോട് ഞാൻ ആദ്യമായിട്ടല്ലേ സംസാരിക്കുന്നെ….
എനിക്ക് നമ്മൾ കുറെ വർഷത്തെ പരിചയം ഉള്ളതുപോലെ തോന്നുന്നു… ""അഹ് ആടിയേട്ടനും അങ്ങനെ തോന്നിയോ…
എന്നിക്കും അതേപോലെ തോന്നി…
എനിക്ക് ഇഷ്ട്ടമായി ആദിയേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ… "
"ആണോ…???
ശരിക്കും…???
എന്തിനാണ് ആമി ഇങ്ങനെ വെറുതെ നുണ തട്ടി വിടുന്നെ… "
"ശേ…
കളിയാക്കിയതാന്ന് മനസിലായല്ലേ…. "
അതും പറഞ്ഞ് രണ്ടുപേരും കൂടെ ഉറക്കെ ചിരിച്ചു…
അവർ ഇരിക്കുന്നത് കാട്ടിലാണ് എന്ന് പോലും അവർ മറന്നുപോയി…..
ഇതേ സമയം തന്നെ ആ കറുത്ത വസ്ത്രധാരികൾ ആദിയെയും ആമിയെയും അന്വേഷിച്ചുകൊണ്ട് തീവ്രഗതിയിൽ അവർ ഇരിക്കുന്ന ദിശയിലേക്ക് അടുത്തുകൊണ്ടിരുന്നു….
കുറച്ച് ദൂരം കൂടെ മുൻപിലേക്ക് എത്തിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഓടുന്ന വേഗത കുറച്ചുകൊണ്ടുവന്നു….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ അയാൾ പതിയെ നിന്നു…
അയാളുടെ കൂട്ടാളികളും അയാളോടൊപ്പം തന്നെ അവരുടെ വേഗതയും കുറച്ച് നിന്നു….
മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ തന്റെ ചുറ്റും നീരീക്ഷിച്ചുകൊണ്ടിരുന്നു…..
പതിയെ അയാളുടെ കർണത്തിലേക്ക് വെള്ളം ഒഴുക്കുന്നതിൻ്റെയും,, കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും
💬 Comments
View all comments