0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
വശത്തേക്ക് പതിയെ ശബ്ദമുണ്ടാക്കാതെ നീങ്ങികൊണ്ടിരുന്നു.. പെട്ടന്നാണ് അതിലെ ഒരുത്തൻ… താഴെ വീണുകിടന്നിരുന്ന ഉണങ്ങിയ ഇലയിൽ ചവുട്ടിയത്…. അതോടെ ആ നിശബ്ദമായ സ്ഥലത്ത് ആ ഉണങ്ങിയ ഇലയുടെ ശബ്ദം മാത്രം പ്രതിഫലിച്ചുനിന്നു…. ആ ശബ്ദം കേട്ടതും നടന്നു പോയിക്കൊണ്ടിരുന്ന വരയൻ പുലി പതിയെ നിന്ന നില്പിൽ തന്നെ പതുങ്ങി… എന്നിട്ട് പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഒറ്റ കുതിപ്പ്… പുലിയുടെ കുതിപ്പ് കണ്ടതും അവരുടെ കൂട്ടാളികളിലെ അഞ്ചുപേരും പേടികൊണ്ട് അവിടെ നിന്നും ഓടി…. അവർ ഓടുന്നത് കണ്ടതും കാർലോസിൻ്റെ ഒപ്പമുള്ള രണ്ട് സഹായികളും അവരോടൊപ്പം ഓടാൻ തുടങ്ങിയതും പെട്ടന്ന് തന്നെ കാർലോസ് അവരെ തടഞ്ഞു….. അവർ ഓടുന്നത് കണ്ടതും പുലി ഗർജിച്ചുകൊണ്ട് അവരുടെ പിന്നാലെ ഓടി…. അവർ ഓടി തുടങ്ങും മുൻപ് തന്നെ പുലി അവരുടെ അടുത്തെത്തിയിരുന്നു….
പെട്ടന്ന് തന്നെ പിന്നിൽ ഓടുന്നവൻ്റെ പുറത്തേക്ക് പുലി ചാടി വീണു നിമിഷനേരത്തിനുള്ളിൽ തന്നെ അവൻ്റെ കഴുത്തിൽ പുലിയുടെ പല്ലുകൾ അമർന്നു… അത് കണ്ടതും അഭിയും വിഷ്ണുവും കാർലോസും ബാക്കിയുള്ള രണ്ട് കൂട്ടാളികളും നന്നായി പേടിച്ചു മരണത്തെ മുഖാമുഖം കണ്ടു….പുലി അവൻ്റെ കഴുത്തിൽ നിന്നും പല്ല് എടുത്തു പുലിയുടെ മുഖത്തെല്ലാം അയാളുടെ ചോര പറ്റിപിടിച്ചിരിന്നിരുന്നു… ബാക്കിയുള്ള നാലുപേരുടെ അടുത്തേക്കും പുലി പാഞ്ഞടുത്തു മുന്നിൽ ഓടുന്നവൻ്റെ കാലിൽ തന്നെ പുലി കൈകൊണ്ട് അടിച്ചു… അടികൊണ്ടതും അവൻ താഴേക്ക് വീണു വീണപാടെ അവൻ്റെ കഴുത്തിലും പുലിയുടെ കടി വീണിരുന്നു…പുലി വീണ്ടും ബാക്കിയുള്ള മൂന്നുപേരുടെയും അടുത്തേക്ക് കുതിച്ചു…. അവർ അവരുടെ ജീവനു വേണ്ടി ഓടാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി…. പക്ഷെ അപ്പോഴേക്കും പുലി അവരുടെ

💬 Comments

View all comments