0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
അടുത്തേക്ക് എത്തിയിരുന്നു… എല്ലാവരുടെ ദേഹത്തും പുലിയുടെ പല്ലുകൾ കേറിയിറങ്ങിയിരുന്നു…. പുലി ആ മരിച്ചു കിടക്കുന്നവരുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ഗർജ്ജിച്ചു…. ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും അഭിയും കാർലോസും അവരുടെ രണ്ട് സഹായികളും ആ മരത്തിൻ്റെ മറയിൽ തന്നെ നിന്നു…. കാർലോസ് പതിയെ അഭിയെയും വിഷ്ണുവിനെയും നോക്കി അവർ തിരിച്ചും… കാർലോസ് പതിയെ തൻ്റെ കൈലുള്ള ഗൺ എടുത്തു എന്നിട്ട് പതിയെ മരത്തിൻ്റെ മറയിൽ നിന്നും പുലിയെ നോക്കി…. എന്നിട്ട് പുലിയുടെ നേരെ ഉന്നം പിടിച്ചുകൊണ്ടു കാഞ്ചിവലിച്ചു… എന്നാൽ അതിനുള്ളിൽ തന്നെ പുലി അവിടെനിന്നും മാറിയിരുന്നു…. വെടിവെച്ച ശബ്ദം കേട്ടതും പുലി ആ ഭാഗത്തേക്ക് നോക്കി കാർലോസിനെയും കൂട്ടാളികളെയും കണ്ടതും പുലി അവിടേക്ക് പാഞ്ഞു… തങ്ങളുടെ നേരെ വരുന്ന പുലിയെ കണ്ടതും അവർ വേഗം തന്നെ ഓടി… പിന്നാലെ പുലിയും അതിവേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു…. അടുത്തേക്ക് ഓടിയടുക്കുന്ന പുലിയെ കണ്ടതും ഇനി പ്രതികരിച്ചില്ലെങ്കിൽ കാർലോസും കൂട്ടാളികളും മരിക്കുമെന്ന് വിഷ്ണുവിനും അഭിക്കും മനസിലായി… അഭി പതിയെ തൻ്റെ കൈയിലുള്ള കത്തി കൈയിൽ എടുത്തു പിടിച്ചു…. അപ്പോഴേക്കും പുലി കൂട്ടാളികളിലെ ഒരുത്തനെ പിടിച്ചിരുന്നു അവൻ്റെയും കഴുത്ത് നോക്കി തന്നെ കടിച്ചു… അഭിയുടെ കൈയിൽ കത്തി കണ്ടതും വിഷ്ണു വേഗം തന്നെ ആ കത്തി പിടിച്ചു വാങ്ങി… ആയോധന കലയിൽ പ്രാബല്യം ഉള്ളതിനാൽ പിടിച്ചു വാങ്ങിയ കത്തി നിമിഷ നേരത്തിൽ തന്നെ വിഷ്ണു പുലിയുടെ കണ്ണിലേക്ക് എറിഞ്ഞു…. കത്തി നേരെ പുലിയുടെ വലത്തേ കണ്ണിൽ തന്നെ തറച്ചു… കത്തി കണ്ണിൽ കുത്തി കയറിയതും പുലി വേദനയോടെ അലറി ഗർജ്ജിച്ചു…

💬 Comments

View all comments