Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
പതിയെ നടന്നു നീങ്ങി താഴേക്ക് വീണു…..
പുലി വീണതോടെ അഭിക്കും വിഷ്ണുവിനും കാർലോസിനും അവരോടൊപ്പമുള്ള അവസാന കൂട്ടാളിക്കും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം…
നിലത്തു വീണുകിടക്കുന്ന സഹായിൽ നിന്നും ചെറിയ ഞെരക്കം കേൾക്കുന്നുണ്ട്…
എല്ലാവരും വേഗം തന്നെ അയാളുടെ അടുത്തേക്ക് ഓടി അടുത്തെത്തിയതും അവർ അയാളുടെ അവസ്ഥ കണ്ടു….
പുലിയുടെ പല്ല് കൊണ്ട് പാടും കടിച്ചു വലിച്ച കഴുത്തും അതിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയു ദയനീയമായ അവസ്ഥ….
അവർക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… നിമിഷനേരത്തിനുള്ളിൽ തന്നെ അയാളും മരണത്തിനു കീഴടങ്ങി….
എല്ലാവരും ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും പതിഞ്ഞ മുരൾച്ച കേട്ടത്…..
എല്ലാവരും പതിയെ തിരിഞ്ഞു നോക്കി…
ആ കാഴ്ച്ച കണ്ടതും എല്ലാവരും ഒരേപോലെ ഞെട്ടി… കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി ഒരു മുരൾച്ചയോടെ നിൽക്കുന്ന പുലി…
അവർ പുലിയെ നോക്കിയതും പുലി അലറി ഗർജ്ജിച്ചു ഭയാനകമായ ഗർജനം…
അത് കേട്ടതും അവർ എല്ലാവരും ഒട്ടും താമസിക്കാതെ ആമിയും ആദിയും ഇരിക്കുന്നു ദിശയുടെ എതിർ ദിശയിലേക്ക് ഓടി….
പിന്നാലെ നരഭോജിയായ വരയൻ പുലിയും…
പുലി ഓടി അടുക്കുന്നത് അഭിയുടെ പിന്നാലെയാണ് അത് മനസ്സിലാക്കിയതും അഭി വേഗത്തിൽ തന്നെ മരങ്ങളുടെ ഇടയിലൂടെ ഓടി… പിന്നാലെ പുലിയും
പെട്ടന്നാണ് അഭിയുടെ മുൻപിൽ ഒരു വലിയ മരം വീണു കിടക്കുന്നത് അഭി കണ്ടത് ആ വലിയ മരം ചാടി കടക്കാൻ പറ്റില്ല എന്ന് അഭിക്ക് മാമാസിലായി… പെട്ടന്ന് അഭി മരത്തിൻ്റെ താഴേക്ക് നോക്കി അവിടെ ഒരാൾക്ക് കടന്നു പോകുവാൻ പറ്റാവുന്ന വിടവുണ്ട് മരം മുഴുവനായും
💬 Comments
View all comments