Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
നമ്മൾ എവിടെ പോയി നോക്കുവാനാണ്…..
നമുക്ക് തൂക്ക് പാലം വഴി കയറി നോക്കാം….
ഇപ്പോ സമയം ആറു മണിയായി….
ഒരു ഒന്നര മണിക്കൂറിൽ നമുക്ക് അവിടെ എത്താം…
വേഗം അവിടേക്ക് പോയാലോ…?? "
"നി പറഞ്ഞതും ശരിയാണ്…
എന്നാൽ ഇനി സമയം കളയണ്ട….
തൂക്ക് പാലത്തിലേക് പോകാം… "
അത് പറഞ്ഞു തീർന്നതും… അവർ എല്ലാവരും കൂടെ വീണ്ടും ഫാം ഹൗസിലേക്ക് നടന്നു….
*****************************************
ആദിയും ആമിയും ആ വലിയ മരച്ചുവട്ടിൽ ദൂരെയുള്ള പുഷ്പത്തിൻ്റെ സൗന്ദര്യവും,,,മറഞ്ഞ് അകലുന്ന ചന്ദ്രനെയും നോക്കി ഇരിക്കുന്നു…
പതിയെ ആമി ആദിയോട്….
"അതെ… ആദിയേട്ടാ…
എന്നെ മുൻപ് എവിടെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ..??
"
ആമിയുടെ ചോദ്യം കേട്ട് പെട്ടന്ന് ആദി ഒന്ന് പതറി..
അത് പുറത്ത് കാണിക്കാതെ ആദി ആമിയോട്…
"ഞാനോ…???
ഏയ്യ് ഇല്ലലോ… !!!!
എന്താ അങ്ങനെ ചോദിച്ചത്..?? "
"നുണ കല്ല് വെച്ച നുണ…
ഞാൻ കണ്ടതാണല്ലോ അന്ന് രാമപുരത്തു വെച്ച്…
അതും രണ്ട് വട്ടം…. "
"ആഹ്ഹ് നീ കണ്ടിരുന്നോ…
ഞാൻ നിനക്ക് ഓർമയുണ്ടോ എന്ന് ടെസ്റ്റ് ചെയ്തതല്ലേ…. "
"ഹ്മ്മ് ഉവ്വ്…
ഇനി വീണോടത് കിടന്ന് ഉരുളണ്ട… "
"സത്യം വേണമെങ്കിൽ വിശ്വസിച്ചാൽ മതി..
അല്ലപിന്നെ… "
ആദി വെറുതെ കൃത്രിമ ദേഷ്യത്തിൽ ആമിയോട് പറഞ്ഞു…..
"ശരി ശരി… വിശ്വസിച്ചു….
ഒരു കാര്യം കൂടെ…
അന്ന് അഭിയേട്ടനും വിഷ്ണുവേട്ടനും കൂടെ എന്നെ ശല്യം ചെയ്തപ്പോൾ ഒരുത്തനെ ഇടിച്ചില്ലേ…
അപ്പോഴും ഞാൻ കണ്ടല്ലോ അവിടെ…
എന്നെ കണ്ടപ്പോൾ പിന്നിലോട്ട് പോയി…. "
"അതും ഓർമ്മയുണ്ടോ..???
ശരിക്കും നിന്നെ കണ്ടിട്ടല്ല
💬 Comments
View all comments