Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
എനിക്ക് അടി ഇടി ഓക്കെ ചെറിയ പേടിയാണ്..
ആൾക്കൂട്ടം കണ്ടപ്പോൾ അവിടേക്ക് വന്നതാണ്..
അപ്പോഴാണ് അവിടെ മുഴുവൻ ഇടി മയം…
ഞാൻ പോകുവാൻ നിന്നപോഴാണ് നീ എന്നെ കണ്ടത്…
വെറുതെ എന്തിനാ നിന്റെ ചേട്ടന്മാരുടെ അടുത്തുനിന്ന് ഇടി വാങ്ങിക്കുന്നെ…
അത് കാരണം അവിടെന്ന് മുങ്ങിയതാണ്… "
"അയ്യേ….
ഞാൻ വിചാരിച്ചു അത്യാവശ്യം ധൈര്യം ഓക്കെ ഉണ്ടാവുമെന്ന്….
നല്ല പേടിയാണല്ലേ… !!!..."
"പേടി.. ആർക്കാണ് എന്ന് ഞാൻ കണ്ടു…
കുറച്ചു നേരത്തെ…. "
അത് പറഞ്ഞ് ആദി പതിയെ ആമിയെ നോക്കി ചിരിച്ചു…..
ആദിയുടെ ചിരി കണ്ടതും ആമി വേഗം തന്നെ ആദിയുടെ കൈയിൽ കടിച്ചു… എന്നിട്ട് ആദിയുടെ കൈയിൽ ഒറ്റയടി….
ആദി വേഗം തന്നെ ആമിയെ പിടിച്ചു മാറ്റി എന്നിട്ട് പതിയെ കടികിട്ടിയ ഭാഗത്ത് ഉഴിഞ്ഞു…
എന്നിട്ട് ആമിയോട്…
"നിനക്ക് എന്നെ കൊല്ലാനുള്ള ഉദേശം എന്തെങ്കിലും ഉണ്ടോ…???....
ഓഹ് എന്ത് കടി ആണ് കടിച്ചത്…
ഒറ്റ അടി തന്നാലുണ്ടല്ലോ… "
"ഇനി എന്നെ കളിയാക്കിയാൽ…
വീണ്ടും കടിക്കും ഞാൻ… "
ആമിയുടെ കൊഞ്ചികൊണ്ടുള്ള സംസാരവും അവളുടെ മുഖഭാവവും കണ്ട ആദി അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു… എന്നിട്ട് ആമിയോട്..
"ആയ്യോാ… ഇല്ല..
കളിയാക്കുന്നില്ല പോരെ… "
അത് കേട്ട് ആമിയും പതിയെ ചിരിച്ചു….
ആമി വീണ്ടും ആദിയോട്…
"അന്ന് ഞാൻ ഡാൻസ് കളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നല്ലോ…
എന്തിനാ കരഞ്ഞത്…?? "
"നീ അതും കണ്ടോ…??
എന്നിട്ടാണോ നിനക്ക് ഇരുട്ടത്ത്…
കണ്ണ് കാണില്ല എന്ന് പറഞ്ഞത്… "
"അന്ന് ആദിയേട്ടൻ…
എന്റെ ഫാമിലി ഇരിക്കുന്ന സീറ്റിൻ്റെ പിന്നിലായിരുന്നു..
ഞാൻ അവരെ
💬 Comments
View all comments