0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.4K
കൈയിലെങ്ങാനും കിട്ടിയാൽ.... അവനെ ജീവച്ഛവമായി എൻ്റെ മുൻപിൽ എത്തിക്കണം .... എന്നിട്ട് വേണം എൻ്റെ കൈകൊണ്ട് അവൻ്റെ തല അറതെടുക്കുവാൻ ..." അത് പറഞ്ഞു തീർന്നതും .... പ്രധാനിയും സംഘവും പടിഞ്ഞാറെ ദിശയിലേക്കും…… മറ്റുള്ളവർ കിഴക്കേ ദിശയിലേക്കും… രണ്ട് സംഘങ്ങളായി വേഗം തന്നെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി…. കിഴക്കേ ദിശയിലേക്കി നീങ്ങിയ സംഘം…. തീവ്രഗതിയിൽ ഗുഹാ മുഖത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു….. അവിടെക്ക് എത്തുവാൻ തങ്ങളുടെ വണ്ടികൾകൊണ്ട് കഴിയില്ല ….. താടകാ നദി മുറിച്ചു കടന്നാൽ മാത്രമേ അവിടേക്ക് എത്തുവാൻ സാധിക്കുകയുള്ളു…. അവർ അവിടെ എത്താറായതും…. അവരുടെ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…. പതിയെ നദി തീരത്തേക്കുള്ള ഇറക്കത്തിലേക്ക്…. തങ്ങളുടെ വണ്ടിയുമായി നീങ്ങി ….. അവിടെ നിന്നും കുറച്ചു ദൂരെ കയറ്റത്തായി വലിയ മരം… അതിനു ചുറ്റും ആറടിയോളം ഉയരമുള്ള പുല്ലുകൾ… അവർ വേഗം തന്നെ ആ വലിയ മരത്തിന്റെ മറവിലേക്ക് അവരുടെ വണ്ടികൾ ഓടിച്ചു കയറ്റി… എന്നിട്ട് ആർക്കും കാണുവാൻ പറ്റാത്ത രീതിയിൽ മറച്ചു വെച്ചു…. അതിനുശേഷം അവർ അവരുടെ മൂർച്ചയുള്ള ആയുധങ്ങളുമായി… താടകാ നദിയുടെ തീരത്തേക്ക് നടന്നു…. കുത്തി ഒലിച്ചു ഒഴുക്കുന്ന നദി ..... അധികം ആഴമില്ല ... അരയോളം വെള്ളമുണ്ടാവും അവർ എല്ലാവരും കൂടെ കൈകൾ കോർത്തുപിടിച്ചു…. എന്നിട്ട് ശ്രദ്ധയോടെ ഓരോ ചുവടുംവെച്ച് .....
താടകാ നദി മുറിച്ചു കടന്നുകൊണ്ടിരുന്നു ..... നദി മുറിച്ചുകടന്നതിനു ശേഷം അവർ .... തങ്ങളുടെ പ്രധാനിയുടെ നിർദേശാനുസരണം… കിഴക്കേ ദിശയിലെ ഗുഹാ മുഖത്തേക്ക് നീങ്ങി….***************************************** ഇതേ സമയം തന്നെ ... കാടിൻ്റെ മറുവശത്ത് ....... കാർലോസും , അഭിയും, വിഷ്ണുവും

💬 Comments

View all comments